web analytics

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ സിലിണ്ടർ

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ സിലിണ്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെ തലസ്ഥാന നഗരിയിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയതായി പരാതി. തിരുവനന്തപുരം ചാലയിലെ വി.എസ് ഹോട്ടലിൽ നിന്നാണ് നിറച്ച നിലയിലുണ്ടായിരുന്ന എൽപിജി സിലിണ്ടർ കവർന്നത്.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഹോട്ടലിന്റെ അടുക്കള ഭാഗം വഴി അകത്തുകയറിയ മോഷ്ടാവ് വൈദ്യുതി ഓഫ് ചെയ്തതിന് ശേഷമാണ് സിലിണ്ടർ എടുത്ത് കടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങളിൽ മോഷ്ടാവ് കയ്യിൽ കരുതിയിരുന്ന ചാക്ക് ഉപയോഗിച്ച് മുഖം മറയ്ക്കുകയും സിസിടിവി ക്യാമറ തിരിച്ച് വെക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാണ്. ഹോട്ടലിൽ മൂന്ന് സിലിണ്ടറുകളുണ്ടായിരുന്നുവെന്നും അതിൽ പുതിയതും ഉപയോഗിക്കാത്തതുമായ സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്.

രാവിലെ ഹോട്ടൽ തുറക്കാനെത്തിയപ്പോൾ വൈദ്യുതി ഓഫ് ആയിരിക്കുന്നതും പരിശോധന നടത്തിയപ്പോഴാണ് സിലിണ്ടർ കാണാതായതും ശ്രദ്ധയിൽപ്പെട്ടത്. മോഷണത്തെ തുടർന്ന് എൽപിജി ലഭ്യമല്ലാതായതിനാൽ ഹോട്ടൽ താൽക്കാലികമായി അടയ്ക്കേണ്ട സാഹചര്യമാണെന്ന് ഉടമ അർച്ചന മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും പ്രദേശവാസിയായ ഒരാളെ സംശയിക്കുന്നതായും ഹോട്ടൽ ഉടമ അറിയിച്ചു.

English Summary

A gas cylinder was reportedly stolen from a hotel in Thiruvananthapuram amid concerns about LPG shortages in the state.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img