എല്ലാ സുപ്രധാന ഇടപാടുകള്‍ക്കും ആധാര്‍ അനിവാര്യമാണ് ഇപ്പോള്‍. ആധാര്‍ വിവരങ്ങള്‍ മോഷ്ടിച്ചുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ നിത്യ സംഭവമാണ്. ബയോമെട്രിക് രേഖയായുള്ള നിങ്ങളുടെ വിരലടയാളവും ആധാര്‍ വിവരങ്ങളും ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആധാര്‍ ഉപയോഗ സംവിധാനങ്ങളിലെ പഴുതുകള്‍ മുതലെടുത്താണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. ഉദാഹരണത്തിന്, മൊബൈല്‍ സിം ഇ-വേരിഫിക്കേഷന്റെ സമയത്ത് നല്‍കുന്ന വിരലടയാളത്തിന്റെ ഫോട്ടോ എടുത്ത് വച്ച് റബര്‍ ഉപയോഗിച്ച് ഈ വിരലടയാളത്തിന്റെ മാതൃക നിര്‍മിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായാണ് സമീപകാലത്തെ അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുമ്പോൾ നിങ്ങൾക്ക് ഒരു SMS അറിയിപ്പ് പോലും ലഭിക്കില്ല.
സൈബർ കഫേകൾ, ഫോട്ടോകോപ്പി ഷോപ്പുകൾ, ഹോട്ടലുകൾ തുടങ്ങിയവ ആധാർ നമ്പരുകൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളാണ്. ആധാർ ഫിംഗർ പ്രിന്റ് നമ്മൾ ഉപയോഗിക്കുന്ന ലാൻഡ് രജിസ്‌ട്രി ഓഫീസ് പോലുള്ള സ്ഥലങ്ങളിൽ നിന്നും വിരലടയാളം കൈക്കലാക്കുന്ന മോഷ്ടാക്കൾ പിന്നീട് ഈ വിരലടയാളം സിലിക്കൺ വിരലുകളിൽ പ്രിന്റ് ചെയ്തെടുക്കുന്നു.
ഈ തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, ആധാർ കാർഡ് ഉടമകൾ അവരുടെ ബയോമെട്രിക് ഡാറ്റ mAadhaar ആപ്പ് അല്ലെങ്കിൽ UIDAI വെബ്സൈറ്റ് ഉപയോഗിച്ച് ലോക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. AePS പ്രവർത്തനരഹിതമാക്കാനും നിങ്ങളുടെ ആധാർ കാർഡിന്റെ ബയോമെട്രിക് ഡാറ്റ ലോക്കുചെയ്യാനും, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ (Android/iOS) mAadhaar ആപ്പ് ഡൗൺലോഡ് ചെയ്‌ത് സൈൻ അപ്പ് ചെയ്യുന്നതിന് നിങ്ങളുടെ ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ ഉപയോഗിക്കുക. നിങ്ങളുടെ ആധാർ വിശദാംശങ്ങൾ പരിശോധിച്ച് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ബയോമെട്രിക് ലോക്ക് ചെയ്യുക.
ആധാർ വിവരങ്ങൾ ലോക്ക് ചെയ്യണ്ടത് ഇങ്ങനെ:
UIDAI വെബ്സൈറ്റില്‍ പോയി ഓതറ്റിക്കേഷന്‍ ഹിസ്റ്ററി പരിശോധിച്ചാല്‍ ഏതൊക്കെ സമയത്ത് ബയോമെട്രിക് സൈന്‍-ഇന്‍ നടന്നു എന്നു കാണാം.ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും അണ്‍ ലോക്ക് ചെയ്യാനുമുള്ള സംവിധാനം എളുപ്പമാണ്.
1. myaadhaar.uidai.gov.in കയറുക
2. OTP ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
3. Click on Lock/Unlock biometrics, Click Next
ഈ മൂന്നു സ്റ്റെപ്പിലൂടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാൻ കഴിയും, പിന്നീട് ആധാര്‍ രേഖകള്‍ക്കൊപ്പം വിരലടയാളം ഉപയോഗിക്കുമ്ബോള്‍ ഇത്തരത്തില്‍ തന്നെ കയറി അണ്‍ ലോക്കും ചെയ്യാം. ആധാറിന്റെ മൊബൈല്‍ ആപ്പ് (mAadhaar) ഡൌണ്‍ലോഡ് ചെയ്‌തുകൊണ്ടും ബിയോമെട്രിക്സ് ലോക്ക് ചെയ്യാം. ഇനി ഓരോ തവണയും വിരലടയാളം ഉപയോഗിച്ച ശേഷം ലോക്ക് ചെയ്യാം.