ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്; എസ്. ശ്രീകുമാറിന് ജാമ്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പ്രതിയെ വീണ്ടും കോടതിയിൽ എത്തിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ വീൽ ചെയറിൽ ആയിരുന്നു കെ.പി. ശങ്കരദാസിന്റെ ഹാജരാക്കൽ.
ഇതിനിടെ, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേസിൽ അറസ്റ്റിലായി 43-ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ.
മുരാരി ബാബു മാറിയതിന് പിന്നാലെയാണ് എസ്. ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റത്. ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾ മുൻപായിരുന്നു നിയമനം.
മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ ശ്രീകുമാർ വാദിച്ചിരുന്നത്.
ENGLISH SUMMARY
In the Sabarimala gold smuggling case, former Devaswom Board member K.P. Shankaradas was produced before the Kollam Vigilance Court and remanded for another 14 days. He appeared in a wheelchair due to health issues. Meanwhile, former Administrative Officer S. Sreekumar, the sixth accused in the Dwarapalaka sculpture case, was granted conditional bail on the 43rd day after arrest, claiming he only followed superiors’ instructions and had no role in the smuggling.
sabarimala-gold-smuggling-case-shankaradas-remand-sreekumar-bail
Sabarimala, Gold Smuggling Case, KP Shankaradas, Kollam Vigilance Court, Remand, S Sreekumar, Bail, Devaswom Board, Dwarapalaka Sculpture, Kerala News









