ഓസ്റ്റിൻ: വിദേശ ജീവനക്കാരുടെ അമേരിക്കൻ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടിന്റെ പുതിയ ഉത്തരവ്.
സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും പൊതു സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഗവർണർ നിർദ്ദേശം നൽകി.
പ്രാദേശിക തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിനും വിസാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് ഈ കർശന നടപടി.
2027 വരെ കടുത്ത നിയന്ത്രണം
റിപ്പബ്ലിക്കൻ ഗവർണറായ ഗ്രെഗ് അബോട്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 2027 മേയ് 31 വരെ ടെക്സസിലെ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ എച്ച്-1ബി വിസകൾ അനുവദിക്കില്ല.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നടത്തിയ പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അമേരിക്കക്കാർക്ക് മുൻഗണന; വിസ ദുരുപയോഗം തടയും
ടെക്സസ് സമ്പദ്‌വ്യവസ്ഥയുടെ ഗുണഫലങ്ങൾ അവിടുത്തെ പ്രാദേശിക തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ലഭിക്കണമെന്നാണ് തന്റെ നിലപാടെന്ന് അബോട്ട് വ്യക്തമാക്കി.
“യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നതിന് പകരം,
കുറഞ്ഞ വേതനത്തിന് വിദേശികളെ നിയമിക്കാൻ പലരും വിസാ സംവിധാനം ദുരുപയോഗം ചെയ്യുന്നു,” ഗവർണർ ആരോപിച്ചു.
പല സന്ദർഭങ്ങളിലും അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയുള്ളവരെ നിയമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൻ തിരിച്ചടി; സൗദിയിൽ 55% സ്വദേശിവൽക്കരണം ഇന്ന് മുതൽ, പ്രവാസി ദന്തഡോക്ടർമാർക്ക് തിരിച്ചടിയാകും
സർക്കാർ ഏജൻസികൾക്ക് കർശന നിബന്ധനകൾ
പുതിയ നിയമമനുസരിച്ച്, ഗവർണർ നേരിട്ട് നിയമിച്ച മേധാവികളുള്ള സർക്കാർ ഏജൻസികൾക്കോ
പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ (TWC) രേഖാമൂലമുള്ള അനുമതിയില്ലാതെ പുതിയ വിസ അപേക്ഷകൾ നൽകാൻ കഴിയില്ല.
കൂടാതെ, നിലവിൽ വിദേശികളെ നിയമിച്ചിട്ടുള്ള എല്ലാ ഏജൻസികളും വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
2026 മാർച്ചിനകം വിശദമായ ഓഡിറ്റ് റിപ്പോർട്ട്
ഈ ഉത്തരവ് പാലിക്കേണ്ട എല്ലാ സ്ഥാപനങ്ങളും 2026 മാർച്ച് 27-നകം റിപ്പോർട്ട് നൽകണം.
2025-ൽ സമർപ്പിച്ച അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ സ്വഭാവം,
വിദേശികളെ നിയമിക്കുന്നതിന് മുൻപ് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്.
ഐടി മേഖലയിലും അക്കാദമിക് രംഗത്തും ജോലി ആഗ്രഹിക്കുന്ന നിരവധി ഇന്ത്യക്കാർക്ക്,
പ്രത്യേകിച്ച് മലയാളി ഉദ്യോഗാർത്ഥികൾക്ക് ഈ തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary
Texas Governor Greg Abbott has directed state agencies and public universities to freeze new H-1B visa applications until May 31, 2027. The move is aimed at ensuring job availability for local Americans and preventing the abuse of the visa program. Abbott alleged that the system is being used to hire foreign labor at lower wages, sometimes replacing qualified local employees









