77 വയസ്സുള്ള മുത്തശ്ശിക്ക് വീഡിയോ ഗെയിം പഠിപ്പിക്കുന്ന കൊച്ചുമകൾ, ചിത്രം വൈറൽ
വീടിന്റെ സ്വീകരണ മുറിയിൽ ഒരു കൊച്ചുമകൾ തൻ്റെ മുത്തശ്ശിക്ക് വീഡിയോ ഗെയിം കളിക്കാൻ പഠിപ്പിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു.
കാലം എത്ര മാറിയാലും തലമുറകളെ ബന്ധിപ്പിക്കുന്ന സ്നേഹവും കരുതലും നിലനിൽക്കുമെന്ന സന്ദേശമാണ് ഈ ചിത്രം പലർക്കും ഓർമിപ്പിക്കുന്നത്.
വൻ തിരിച്ചടി; സൗദിയിൽ 55% സ്വദേശിവൽക്കരണം ഇന്ന് മുതൽ, പ്രവാസി ദന്തഡോക്ടർമാർക്ക് തിരിച്ചടിയാകും
‘എന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു’
നാഗ്പൂർ സ്വദേശിയായ ബ്രെയിൻ നിബ്ലർ ആണ് ചിത്രം എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചത്. പ്രായാധിക്യം മൂലം ഒറ്റപ്പെടൽ അനുഭവിക്കുന്ന തന്റെ 77 വയസ്സുള്ള അമ്മയെ സന്തോഷിപ്പിക്കാൻ മകൾ വീഡിയോ ഗെയിം കളിക്കാൻ പഠിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു.
“എന്റെ മകൾ എന്റെ അമ്മയെ രസിപ്പിക്കാൻ വീഡിയോ ഗെയിം പഠിപ്പിക്കുന്നു. ഇതാണ് പരിചരണത്തിന്റെ നിശബ്ദ ഭാഷ. ഒരു ക്ലിക്ക് പോലും എടുക്കാതെ എന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു,” എന്നായിരുന്നു കുറിപ്പ്.
ഗെയിമിൽ മുഴുകി മുത്തശ്ശിയും കൊച്ചുമകളും
ചിത്രത്തിൽ, വീട്ടിലെ സ്മാർട്ട് ടിവിയിൽ കാർ റേസിംഗ് ഗെയിം കളിക്കുന്ന കൊച്ചുമകളും മുത്തശ്ശിയും ഒരുപോലെ ആവേശത്തോടെ ഇരിക്കുന്നതാണ് കാണുന്നത്.
പ്രായ വ്യത്യാസങ്ങൾക്കപ്പുറം ഇരുവരും ആ നിമിഷം പൂർണമായി ആസ്വദിക്കുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ കൈയടി
ചിത്രത്തിനും കുറിപ്പിനും വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. “മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും ബന്ധം അതുല്യമാണ്” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഇത് അതിശയകരമായ നിമിഷമാണ്” എന്നാണ് മറ്റൊരാളുടെ പ്രതികരണം.
കുട്ടികളിൽ ബഹുമാനവും സഹാനുഭൂതിയും വളർത്തിയ മാതാപിതാക്കളെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി. “വിലമതിക്കാനാകാത്ത നിമിഷങ്ങൾ” എന്നായിരുന്നു പലരുടെയും പൊതു അഭിപ്രായം.
English Summary:
A heartwarming photo of a young girl teaching her 77-year-old grandmother how to play a video game has gone viral on social media. Shared by a Nagpur-based user, the post highlights how the child helps her grandmother overcome loneliness through simple moments of joy. The image, showing both of them engrossed in a racing game at home, has drawn widespread appreciation, with users praising the bond between generations and the values of empathy and care taught to children.









