ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെ നിറവിലിരിക്കെ രാജ്യത്തിന് അഭിമാനമായി മാറുകയാണ് നമ്മുടെ ധീരജവാന്മാർ.
അതിർത്തിയിലെ കാവൽക്കാർക്കൊപ്പം ശാസ്ത്ര-സാഹസിക മേഖലകളിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയവർക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ രാഷ്ട്രപതിയുടെ പ്രഖ്യാപനം.
ആകെ 70 പേർക്കാണ് വീര സൈനിക ബഹുമതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മലയാളികൾക്കും നിർണ്ണായക സ്ഥാനമുണ്ട്.
സ്പേസ് എക്സ് ദൗത്യത്തിലൂടെയുള്ള നേട്ടത്തിന് രാഷ്ട്രത്തിന്റെ ‘ബിഗ് സല്യൂട്ട്
സമാധാനകാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോകചക്ര ഇത്തവണ തേടിയെത്തിയത് ബഹിരാകാശത്തെ ജയിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെയാണ്.
2025 ജൂണ്‍ 25-ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ‘ഗ്രേസ്’ വഴി ബഹിരാകാശത്തെത്തിയ അദ്ദേഹം രാജ്യാന്തര
ബഹിരാകാശ നിലയത്തിൽ 18 ദിവസം ചിലവഴിച്ച് ചരിത്രം കുറിച്ചിരുന്നു.
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ അദ്ദേഹത്തിന് രാജ്യം നൽകുന്ന ഏറ്റവും വലിയ ആദരവാണിത്.
പാലക്കാടിന്റെ അഭിമാനമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്ക് രണ്ടാമത്തെ ഉയർന്ന ബഹുമതി
മലയാളികൾക്ക് നെഞ്ചുവിരിച്ചു പറയാൻ മറ്റൊരു കാരണം കൂടി.
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ഗഗന്‍യാന്‍’ ദൗത്യത്തിന്റെ തലവനും മലയാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തിചക്ര ലഭിച്ചു.
കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ചിത്രകാരൻ കൃഷ്ണനും പുരസ്കാരം
സമാധാനകാലത്തെ രണ്ടാമത്തെ വലിയ ബഹുമതിയാണിത്. പാലക്കാട് സ്വദേശിയായ പ്രശാന്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമാണിത്.
പ്രശാന്തിനൊപ്പം മേജര്‍ അര്‍ഷദീപ് സിങ്, നായിബ് സുബേദാര്‍ ദോലേശ്വര്‍ സുബ്ബ എന്നിവരും കീര്‍ത്തിചക്രയ്ക്ക് അർഹരായിട്ടുണ്ട്.
കടലോളം പോന്ന ധൈര്യവുമായി പായ്വഞ്ചിയിൽ ലോകം ചുറ്റിയ കോഴിക്കോട്ടുകാരി ദിൽനയ്ക്കും സഹയാത്രിക രൂപയ്ക്കും ശൗര്യചക്ര;
കടലിലെ സാഹസികതയിൽ വിസ്മയം തീർത്ത കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കെ. ദില്‍നയ്ക്ക് ശൗര്യചക്ര ലഭിച്ചു.
പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ ദൗത്യത്തിൽ ദിൽനയ്ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്റ്റനന്റ് കമാന്‍ഡര്‍ എ. രൂപയ്ക്കും ശൗര്യചക്രയുണ്ട്.
സായുധ സേനയിലെ 13 പേര്‍ക്കാണ് ഇത്തവണ ശൗര്യചക്ര ലഭിച്ചിരിക്കുന്നത്.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരമൃത്യു വരിച്ച ആറുപേരുള്‍പ്പടെ മൊത്തം 70 പേര്‍ക്കാണ് രാഷ്ട്രപതി വീര സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary
President Droupadi Murmu has announced the gallantry awards on the eve of the 77th Republic Day, honouring 70 personnel. Group Captain Shubhanshu Shukla, the first Indian to stay on the International Space Station via the SpaceX ‘Grace’ mission, was awarded the Ashoka Chakra, India’s highest peacetime military decoration.









