ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ വാഗമണ്ണിൽ ജനം ദുരിതത്തിൽ
വിനോദ സഞ്ചാര പട്ടികയിൽ ഇടം പിടിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വാഗമൺ ബസ് സ്റ്റാൻഡ് പാതി വഴിയിൽ.
ഏറ്റവും ഒടുവിൽ വില്ലേജ് ഓഫീസിന് സമീപം ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ റെവന്യൂ വകുപ്പ് തടഞ്ഞതോടെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി.
അനുവദിക്കപ്പെട്ടതിലും കൂടുതൽ സ്ഥലത്ത് നിർമ്മാണം നടത്താൻ ശ്രമിച്ചതും വില്ലേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പണി നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു
2017-18 കാലഘട്ടത്തിൽ ബസ് സ്റ്റാൻഡിനായി 40 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്റ്റേറ്റ് ഉടമകളുമായുള്ള ഭൂമി ഇടപാടിലെ തർക്കം മൂലം പദ്ധതി പാളി.
എസ്റ്റേറ്റ് ഭൂമിയിൽ അനുമതിയില്ലാതെ പണി തുടങ്ങിയത് നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചു. പിന്നീട് കേസ് തള്ളിയെങ്കിലും പദ്ധതി നടപ്പായില്ല.
ഇതിനു ശേഷം വന്ന ഭാരണ സമിതി റവന്യൂ മന്ത്രിയെ നേരിട്ടത്തിച്ചു പദ്ധതി ആരംഭിക്കാൻ ശ്രെമിച്ചെങ്കിലും കരാർ നടപടികൾ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യുന്നതിൽ പഞ്ചായതിന്റെ ഭാഗത്തു നിന്ന് വീഴ്ച്ച ഉണ്ടായി .
ബസ് സ്റ്റാൻഡും കൃത്യമായ ഓട്ടോ സ്റ്റാൻഡും ഇല്ലാത്തത് വാഗമണ്ണിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ വാഹനങ്ങൾ റോഡരികിൽ തോന്നിയതുപോലെ പാർക്ക് ചെയ്യുന്നത് മണിക്കൂറുകൾ നീളുന്ന ബ്ലോക്കിന് വഴിവെക്കുന്നു.
ബസ് സ്റ്റാൻഡ് ഇല്ലാത്തതുകൊണ്ട് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ റോഡിൽ തന്നെ നിർത്തേണ്ടി വരുന്നു. ഇത് വിനോദസഞ്ചാര മേഖലയെയും ദോഷകരമായി ബാധിക്കുന്നു.
ഭരണസമിതികൾ അവസാന നിമിഷം നടത്തുന്ന കണ്ണിൽ പൊടിയിടൽ തന്ത്രങ്ങളാണ് നിലവിൽ നടക്കുന്നത്.









