കാറിന് വഴിമാറി കൊടുക്കാത്തതിന് കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് ഡ്രൈവറെ ആക്രമിച്ച കേസ് ആവിയായി!! മുഴുവൻ പ്രതികളെയും വിട്ടയച്ച് കോടതി
കോഴിക്കോട്: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.
പ്രതികളുടെ കാറിന് വഴിമാറി കൊടുത്തില്ലെന്നാരോപിച്ച് ഡ്രൈവറെ ബസിൽ നിന്ന് പിടിച്ചിറക്കി മർദിച്ചുവെന്നായിരുന്നു കേസ്.
കോഴിക്കോട് മാനിപുരം കിഴക്കേതൃപ്പൊയിൽ വീട്ടിൽ കെ.ടി. മജീദ്, പെരുവാറ്റിൽ കെ. ഇബ്രാഹിം, ഉമ്മാറത്ത് കുന്നുമ്മൽ എ. മുഹമ്മദ് ജാസിർ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്.
2019 മാർച്ച് 10ന് രാവിലെ 11.45നാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾ സഞ്ചരിച്ച കാറിന് ബസ് വഴിമാറി കൊടുത്തില്ലെന്നാരോപിച്ച് ബസിനെ പിന്തുടർന്നെത്തിയ സംഘം ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിൽ ബസിന് മുന്നിൽ കാർ നിർത്തി ഗതാഗതം തടസ്സപ്പെടുത്തിയെന്നും, യാത്രക്കാരോടുകൂടിയ ബസിൽ നിന്നു ഡ്രൈവർ പനമരം ഇടപ്പറമ്പിൽ ജിത്തുമോഹനെ പുറത്തേക്ക് വലിച്ചിറക്കി ആക്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതികൾക്ക് വേണ്ടി അഡ്വ. എം. മുഹമ്മദ് ഫിർദൗസ് കോടതിയിൽ ഹാജരായി. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തുവെന്നായിരുന്നു കോർപ്പറേഷന്റെ പരാതി. എന്നാൽ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതോടെ കേസ് കോടതി തള്ളുകയായിരുന്നു.
English Summary:
A court in Kozhikode acquitted all accused in a case where a KSRTC bus driver was allegedly attacked after the bus did not give way to a car. The incident occurred in March 2019 at Engapuzha bus stand. The prosecution failed to produce sufficient evidence to prove the charges, leading the Judicial First Class Magistrate Court, Thamarassery, to dismiss the case.
ksrtc-bus-driver-attack-case-accused-acquitted
KSRTC, bus driver attack, court verdict, Kozhikode news, road rage case, Kerala crime news









