സഞ്ജു സാംസണും ഇഷാൻ കിഷനും നിർണായകം; ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്
റായ്പുർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഇന്നത്തെ പോരാട്ടത്തിലെ പ്രധാന ആകർഷണം.
അടുത്ത മാസം 7ന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇരുവർക്കും ഈ പരമ്പര നിർണായകമാണ്.
ആദ്യ മത്സരത്തിൽ ഇരുവർക്കും അവസരം ലഭിച്ചെങ്കിലും ബാറ്റിങിൽ തിളങ്ങാനായില്ല. സഞ്ജു സാംസൺ 10 റൺസിൽ പുറത്തായെങ്കിലും വിക്കറ്റ് കീപ്പറായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഇഷാൻ കിഷൻ 8 റൺസുമായി മടങ്ങി. ലോകകപ്പിനുള്ള അന്തിമ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ന് ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ലക്ഷ്യം.
ഇന്ന് വൈകീട്ട് 7 മണിക്ക് ഛത്തീസ്ഗഢിലെ റായ്പുരിലാണ് മത്സരം. ആദ്യ ടി20 വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ 35 പന്തിൽ 84 റൺസ് അടിച്ച അഭിഷേക് ശർമ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് മടങ്ങുന്നുവെന്ന സൂചനകളും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു. ബൗളിങ് നിരയും ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ വിജയം തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
English Summary
India take on New Zealand in the second T20 match of the five-match series today in Raipur. Sanju Samson and Ishan Kishan will be under focus as both look to cement their place in India’s final XI for the upcoming T20 World Cup. After modest performances in the first match, both batters will be aiming for a strong comeback. India, leading the series 1-0, enter the match with confidence following strong batting and bowling displays.
india-vs-new-zealand-2nd-t20-sanju-samson-ishan-kishan-focus
india vs new zealand, sanju samson, ishan kishan, t20 series, indian cricket team, t20 world cup, raipur match, sports news









