ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്
ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ടോൾ അടയ്ക്കാതെ കടന്നുപോകുന്ന വാഹന ഉടമകൾക്ക് എതിരെ ഇനി കടുത്ത നടപടികൾ.
ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാനും, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനോ ആവശ്യമായ എൻ.ഒ.സി ലഭിക്കാനും സാധിക്കില്ല.
ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാക്കാനും ദേശീയപാതകളിലെ ടോൾ വെട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്.
ടോൾ ബൂത്തിലൂടെ ഒരു വാഹനം കടന്നുപോയതായി സിസ്റ്റത്തിൽ രേഖപ്പെടുത്തിയിട്ടും ടോൾ ഫീസ് അടച്ചിട്ടില്ലെങ്കിൽ, ആ തുക വാഹനത്തിന്റെ പേരിൽ കുടിശ്ശികയായി രേഖപ്പെടുത്തും.
ഈ കുടിശ്ശിക തീർക്കാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ അനുവദിക്കില്ല.
അതേസമയം, വാഹനം വിൽക്കുന്നതിനായി അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) അപേക്ഷിക്കുമ്പോൾ, ടോൾ കുടിശ്ശികയില്ലെന്നത് നിർബന്ധമായി ഉറപ്പാക്കേണ്ടതുണ്ടെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
English Summary
The Central Government has amended the Motor Vehicles Act to curb toll evasion on national highways. Vehicles that pass toll plazas without paying toll fees will have pending dues recorded and will not be allowed to renew fitness certificates or obtain No Objection Certificates (NOC) for transfer or interstate movement unless the dues are cleared.
national-highway-toll-evasion-penalty-fitness-noc-rule
toll plaza rules, national highway toll, motor vehicle act amendment, toll evasion penalty, fitness certificate renewal, vehicle NOC rules, India transport news









