web analytics

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

രുചിവിസ്മയത്തിലൂടെ ലോകം കീഴടക്കിയ ബ്രാൻഡാണ് പാരഗൺ. ലോകപ്രശസ്തമായ കോഴിക്കോടൻ ബിരിയാണിക്ക് തിലകക്കുറിപോലെ നിലകൊള്ളുന്ന ഈ ഹോട്ടൽ, ബിരിയാണിക്ക് പുറമെ അനവധി നാവിൽ വെള്ളമൂറുന്ന വിഭവങ്ങൾക്കും പേരുകേട്ടതാണ്.

ഇപ്പോഴിതാ, ദുബായിലെ പാരഗണിൽ ഭക്ഷണം ആസ്വദിക്കാനായി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര എത്തിയത് ഹോട്ടൽ ജീവനക്കാരെയും മാനേജ്മെന്റിനെയും അത്ഭുതപ്പെടുത്തി.

യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെയാണ് നയൻതാര എത്തിയതെന്ന് പാരഗൺ മാനേജർ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ദുബായ് പാരഗണിലെത്തിയത്. ബിരിയാണി കഴിക്കാനായിരുന്നു താരത്തിന്റെ ആഗ്രഹം.

എന്നാൽ സമയം ഏറെ വൈകിയതിനാൽ ബിരിയാണി ലഭ്യമായിരുന്നില്ല.

തുടർന്ന് ഹോട്ടലിന്റെ സിഗ്നേചർ വിഭവങ്ങളായ തൈക്കുടം ഗ്രിൽഡ് ചിക്കൻ, പ്രോൺ സിആർസ്, കുറത്തി കോഴി, നെയ്മീൻ ചട്ടിക്കറി, ഫിഷ് ഗ്രാൻമാ തവ, പൊറോട്ട, അപ്പം, തേങ്ങാ ചോറ്, ഇളനീർ പായസം എന്നിവയാണ് നയൻതാര കഴിച്ചത്.

എല്ലാ വിഭവങ്ങൾക്കും ഹോംലി സ്വാദുണ്ടായിരുന്നുവെന്നും, പ്രത്യേകിച്ച് മീൻകറി ഏറെ ഇഷ്ടമായെന്നും താരം അഭിപ്രായപ്പെട്ടതായി ദുബായ് പാരഗൺ മാനേജർ ശങ്കർ പറഞ്ഞു.

പാരഗണിലെ ഭക്ഷണം ലോകമെമ്പാടും പ്രശസ്തമാണ്. ഒരിക്കലെങ്കിലും രുചിച്ചറിയേണ്ട കേരളത്തിലെ അപൂർവ ഹോട്ടലുകളിൽ ഒന്നായാണ് പാരഗണിനെ വിലയിരുത്തുന്നത്.

കേരളം, ബംഗളൂരു, ഗൾഫ് മേഖലകൾ എന്നിവിടങ്ങളിലായി പാരഗൺ, സൽക്കാര, എംഗ്രിൽ, ബ്രൗൺടൗൺ കഫേ എന്നീ ബ്രാൻഡുകളിലായി 25 റെസ്റ്റോറന്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

English Summary

Paragon, the world-famous restaurant brand known for Kozhikode biryani, witnessed a surprise visit from South Indian superstar Nayanthara at its Dubai outlet. She arrived late at night with her husband Vignesh Shivan to enjoy biryani, which was unavailable due to the late hour. Instead, she sampled several signature dishes and praised their homely taste, especially the fish curry. Paragon currently operates 25 outlets across Kerala, Bengaluru, and the Gulf region.

nayanthara-dubai-paragon-restaurant-visit

Nayanthara, Paragon Restaurant, Kozhikode Biryani, Dubai News, Celebrity Visit, South Indian Cinema, Food Stories, Kerala Cuisine

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

അമ്പതിനോടടുത്തിട്ടും അഴകിന് കുറവൊന്നുമില്ല…മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ

അമ്പതിനോടടുത്തിട്ടും അഴകിന് കുറവൊന്നുമില്ല…മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി...

വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം

വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം കുവൈത്ത് സിറ്റി: കുവൈത്തിലെ...

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം ഗോവിന്ദപുരം...

ചെങ്ങന്നൂരിൽ അമ്മ അറിയാതെ കുളിമുറിയിൽ കയറിയ രണ്ടു വയസുകാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: നാടിനെ നടുക്കിയ നൊമ്പരമായി മാറിയിരിക്കുകയാണ് തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ നിന്നുള്ള...

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തൽ

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ...

Related Articles

Popular Categories

spot_imgspot_img