ഹോട്ടൽ ബിസിനസിന്റെ മറവിൽ മയക്കുമരുന്നും പെൺവാണിഭവും; ഇന്ത്യൻ ദമ്പതികൾ യുഎസിൽ പിടിയിൽ
വർജീനിയ: അമേരിക്കയിലെ വർജീനിയയിൽ മയക്കുമരുന്ന് വിതരണവും പെൺവാണിഭവും നടത്തിയിരുന്ന സംഘത്തെ എഫ്ബിഐ പിടികൂടി. കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികളടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്.
കോശ ശർമ്മ, തരുൺ ശർമ്മ എന്നിവരാണ് പിടിയിലായ ദമ്പതികൾ.
ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ‘റെഡ് കാർപെറ്റ് ഇൻ’ (Red Carpet Inn) എന്ന ഹോട്ടലിനെ കേന്ദ്രീകരിച്ചായിരുന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നത്.
ഹോട്ടലിന്റെ താഴത്തെ നിലകളിൽ സാധാരണ അതിഥികളെ പാർപ്പിച്ചിരുന്നപ്പോൾ, മൂന്നാം നില മയക്കുമരുന്ന് കച്ചവടത്തിനും പെൺവാണിഭത്തിനുമായി പ്രത്യേകമായി ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഹോട്ടലിനുള്ളിൽ കോശ ശർമ്മയെ ‘മാ’ അല്ലെങ്കിൽ ‘മാമ കെ’ എന്നും, തരുൺ ശർമ്മയെ ‘പോപ്പ്’ അല്ലെങ്കിൽ ‘പാ’ എന്നും വിളിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ കുറേ വർഷങ്ങളായി എഫ്ബിഐയും പ്രാദേശിക പോലീസും ഹോട്ടലിനെ നിരീക്ഷണത്തിലാക്കിയിരുന്നു.
ജനുവരി 15ന് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം പിടിയിലായത്. ദമ്പതികൾക്കൊപ്പം മർഗോ വാൾഡൻ പിയേഴ്സ്, ജോഷ്വ റോഡറിക്, റഷാർഡ് പെറിഷ് സ്മിത്ത് എന്നിവരും അറസ്റ്റിലായി.
അതീവ അപകടകാരിയായ ‘ഫെന്റാനിൽ’ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്തതാണ് പ്രധാന കുറ്റം.
കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് കുറഞ്ഞത് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.
English Summary
The FBI has arrested five people, including an Indian-origin couple, in Virginia for running a drug trafficking and prostitution racket.
indian-origin-couple-arrested-drug-prostitution-racket-virginia
Virginia, FBI, Drug Trafficking, Prostitution Racket, Indian Origin, Red Carpet Inn, Fentanyl, Crime News









