കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു, രേണു വന്ന വഴി മറന്നു
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലും വിനോദലോകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്.
സുധിയുടെ മരണത്തിന് ശേഷം അഭിനയരംഗത്ത് സജീവമായ രേണു റീൽസ് വീഡിയോകൾ, മ്യൂസിക് ആൽബങ്ങൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെ ശ്രദ്ധ നേടി.
സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ച രേണു പിന്നീട് ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സരാർത്ഥിയായതോടെയാണ് വലിയ ജനശ്രദ്ധ നേടിയത്.
എന്നാൽ ഈ ഉയർച്ചയ്‌ക്കൊപ്പം രേണുവിനെതിരെയുള്ള വിമർശനങ്ങളും ശക്തമായി തുടരുകയാണ്. കൊല്ലം സുധിയുടെ കുടുംബത്തിനായി സുമനസുകൾ ദാനമായി നൽകിയ വീടും സ്ഥലവും വീണ്ടും വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.
വീടിനായി സൗജന്യമായി സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് രേണുവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിരന്തരമായി രേണുവും അവരുടെ സുഹൃത്തുക്കളും അപമാനിച്ചതിനാലാണ് നിയമസഹായം തേടേണ്ടി വന്നതെന്ന് ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തി. ജീവിതത്തിലെ കടുത്ത യാതനകളിൽ നിന്ന് ഉയർന്ന് വന്ന രേണു ഇന്ന് കാറും മാനേജറും പണവും ഒക്കെയായി മുന്നേറുമ്പോൾ,
സഹായിച്ച കൈകളെയും കടന്നുവന്ന വഴികളെയും മറന്നുവെന്നാണ് അഷ്റഫിന്റെ വിമർശനം. സഹായിച്ചവരോട് ഒരു ക്ഷമ മനസ്സോടെ സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ബിഗ് ബോസിലെ 34 ദിവസത്തെ ജീവിതത്തിന് ശേഷം വലിയ പ്രതിഫലവും സെലിബ്രിറ്റി പദവിയും രേണുവിന് ലഭിച്ചു. പിന്നാലെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങൾ വരുത്തി, മേക്കോവറിലൂടെ പുതിയൊരു ഇമേജിലേക്കാണ് അവർ കടന്നത്.
ഉദ്ഘാടനങ്ങൾ, വിദേശയാത്രകൾ, തിരക്കേറിയ ഷെഡ്യൂളുകൾ എന്നിവയിലൂടെ ജീവിതം ആഡംബരത്തിലേക്ക് മാറി. ഒരു അപലയായ സ്ത്രീയുടെ പോരാട്ടവിജയമെന്ന നിലയിൽ പലരും രേണുവിനെ പ്രശംസിക്കുകയും ചെയ്തു.
സുധിയുടെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായി ഒരു വീടെന്ന ആഗ്രഹം സഫലമാക്കാൻ മുൻകൈ എടുത്തത് ശ്രീകണ്ഠൻ നായരായിരുന്നു. ബിഷപ്പ് നോബിൾ ഫിലിപ്പ് ഏഴ് സെന്റ് സ്ഥലം സൗജന്യമായി നൽകി.
കെഎച്ച്ഡിഇസി അവിടെ വീട് പണിതുനൽകുകയും ചെയ്തു. ഇന്നത്തെ സാഹചര്യത്തിൽ ഒരു വീടും സ്ഥലവും സ്വന്തമാക്കാൻ എത്ര വലിയ ചെലവാണെന്നത് ഏവർക്കും അറിയാവുന്നതാണ്.
എന്നാൽ ഈ വലിയ കരുണ കാട്ടിയ വ്യക്തികൾ ഇന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുന്ന സാഹചര്യമാണുള്ളതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഏഴ് സെന്റ് സ്ഥലം ദാനം ചെയ്ത ബിഷപ്പ് ഗുണ്ടാഭീഷണിയിൽ ജീവിക്കേണ്ടിവരുന്നുവെന്ന ആരോപണം ഏറെ ആശങ്കാജനകമാണെന്നും, പെട്ടെന്നുണ്ടായ ഉയർച്ചയോടൊപ്പം രേണുവിൽ ഉണ്ടായ മാനസിക മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ഒരു സ്ത്രീ എന്ന നിലയിൽ ഒറ്റയ്ക്ക് മുന്നേറാൻ ആത്മവിശ്വാസവും ധൈര്യവും ആവശ്യമുണ്ടെങ്കിലും, അഹങ്കാരവും ഭീഷണികളും ആവശ്യമില്ലെന്ന് വിമർശകർ പറയുന്നു.
ഇനിയും പലരെയും സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, ഇപ്പോഴുണ്ടായ അനുഭവം കാരണം സഹായിക്കാൻ ഭയം തോന്നുന്നുവെന്ന് ബിഷപ്പ് തുറന്നുപറഞ്ഞു.
ഇതുവഴി ഭാവിയിൽ സഹായം ലഭിക്കേണ്ട നിരവധി നിർധനർക്ക് തന്നെ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയരുന്നു.
രേണു സുധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതായും, ദാനമായി നൽകിയ ഭൂമി തിരികെ എടുക്കുമെന്നും ബിഷപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ന് ആഡംബരജീവിതം നയിക്കുന്ന രേണു കടന്നുവന്ന വഴികളും സഹായിച്ച മനസ്സുകളെയും പൂർണമായി മറന്നുവെന്നാണ് വിമർശനം.
വീടുപണിയാൻ സഹായിച്ച ഫിറോസും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തി. രേണുവിന്റെ അപക്വവും അഹങ്കാരപൂർണവുമായ വാക്കുകളാണ് ഈ വിവാദങ്ങൾക്ക് കാരണം എന്നും, അപമാനിക്കപ്പെട്ടവരോട് ക്ഷമ ചോദിച്ചാൽ തീരാവുന്ന വിഷയങ്ങളേയുള്ളുവെന്നും ഫിറോസ് പറഞ്ഞു.
അവർ കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു. ജീവിതം അടിച്ച് പൊളിച്ച് ആഘോഷിക്കുകയാണ് അവർ.
ഈ സാഹചര്യത്തിൽ കടന്ന് വന്ന വഴികളും അനുഭവിച്ച ജീവിത യാതനകളും സഹായിച്ച കരങ്ങളേയും അവർ അപ്പാടെ മറന്നു.
വീടുവെച്ച് കൊടുത്ത ഫിറോസിന്റെ വാക്കുകൾ കേൾക്കുമ്പോൾ വേദന തോന്നുന്നു. ഇനിയാർക്കും വീട് വെച്ച് കൊടുക്കാൻ മുതിരില്ലെന്നും ഫിറോസ് പറയുന്നു.
ഇതിനെല്ലാം കാരണം രേണുവിന്റെ അപക്വമായ അഹങ്കാരം നിറഞ്ഞ വാക്കുകളാണ്. രേണു അപമാനിച്ച് വേദനിപ്പിച്ച വ്യക്തികളെല്ലാം നല്ല മനസിന് ഉടമകളാണ്.
അവരോട് ഒരു ക്ഷമ മനസ് അറിഞ്ഞ് ചോദിച്ചാൽ തീരുന്ന പ്രശ്നങ്ങളേയുള്ളു എന്നും ഫിറോസ് പറഞ്ഞു.
English Summary
Renusudhi, wife of late actor and mimicry artist Kollam Sudhi, has become a prominent figure in social media and the entertainment industry after her participation in Bigg Boss Malayalam Season 7.
renusudhi-controversy-donated-house-bishop-noble-philip-legal-action
Renusudhi, Kollam Sudhi, Bigg Boss Malayalam, Alappey Ashraf, Bishop Noble Philip, donated house controversy, Malayalam cinema, social media criticism, celebrity news, Kerala controversy









