web analytics

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

കൊച്ചി: രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോൺഗ്രസ് മഹാ പഞ്ചായത്തിന് കൊച്ചി നഗരം പൂർണ സജ്ജമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ 15,000ത്തിലധികം കോൺഗ്രസ് ജനപ്രതിനിധികളാണ് കെ.പി.സി.സി സംഘടിപ്പിക്കുന്ന മഹാ പഞ്ചായത്തിൽ പങ്കെടുക്കുന്നത്. 

മറൈൻ ഡ്രൈവിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ പന്തലിലും വേദിയിലും നടക്കുന്ന ഒരുക്കങ്ങൾ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും നേരിട്ട് വിലയിരുത്തി.

രാവിലെ 11 മണിയോടെ തന്നെ വിവിധ ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ സമ്മേളന നഗരിയിലേക്ക് എത്തിച്ചേരും.

വടക്കൻ ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ കളമശ്ശേരിയിൽ നിന്ന് കണ്ടെയ്നർ റോഡ് വഴി എത്തി ബോൾഗാട്ടി പാലസ് ഗ്രൗണ്ട്, ആൽഫ ഹൊറൈസൺ കൺവെൻഷൻ സെന്റർ, വല്ലാർപാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യും.

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപവും, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ വില്ലിംഗ്ടൺ ഐലൻഡിലും ബി.ഒ.ടി പാലത്തിന് സമീപവുമാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12.45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ആദ്യം പ്രൊഫ. എം. ലീലാവതി ടീച്ചറുടെ വസതി സന്ദർശിക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മഹാ പഞ്ചായത്ത് നടക്കുന്ന സമ്മേളന നഗരിയിലെത്തും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, സച്ചിൻ പൈലറ്റ്, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കനയ്യ കുമാർ, കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് എന്നിവരടക്കം പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.പിമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, എം.എൽ.എമാരായ എ.പി. അനിൽകുമാർ, ടി.ജെ. വിനോദ്, ഉമ തോമസ്, കെ.പി.സി.സി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, ബി.എ. അബ്ദുൾ മുത്തലിബ്, ഐ.കെ. രാജു, എം.ആർ. അഭിലാഷ്, ദീപ്തി മേരി വർഗീസ്, പി.എ. സലീം, നെയ്യാറ്റിൻകര സനൽ എന്നിവരും മറൈൻ ഡ്രൈവിൽ സന്നിഹിതരായിരുന്നു.

മെട്രോ ഉപയോഗിക്കാൻ നിർദേശം

മലബാർ മേഖലയിൽ നിന്ന് ചെറുവാഹനങ്ങളിലെത്തുന്നവർ ആലുവയിൽ നിന്നും, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നെത്തുന്നവർ തൃപ്പൂണിത്തുറയിൽ നിന്നും മെട്രോയിൽ കയറി എം.ജി. റോഡ് സ്റ്റേഷനിൽ ഇറങ്ങി മറൈൻ ഡ്രൈവിലെ സമ്മേളന നഗരിയിലെത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അഭ്യർത്ഥിച്ചു.

English Summary

Kochi is all set to host the Congress Maha Panchayat with Rahul Gandhi arriving today.

rahul-gandhi-kochi-maha-panchayat-congress-meet

Rahul Gandhi, Kochi News, Maha Panchayat, Congress Party, KPCC, Kerala Politics, Marine Drive Event

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും; അതും 5 വർഷത്തേക്ക്

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും;...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ...

Related Articles

Popular Categories

spot_imgspot_img