കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം; സർവീസ് ഇതുവഴി
ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച ബംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കോട്ടയം വഴിയാകുമെന്ന സൂചനകൾ ശക്തം.
രാത്രി 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 7.30ന് ബംഗളൂരുവിൽ എത്തുന്ന രീതിയിലായിരിക്കും സാധ്യതയുള്ള സമയക്രമം.
ഇതുസംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ ബോർഡ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
പൂർണമായും എ.സി സൗകര്യമുള്ള 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉൾപ്പെടുക.
തിരുവനന്തപുരം മുതൽ ബംഗളൂരു വരെ തേഡ് എ.സി ടിക്കറ്റിന് ഏകദേശം 2,300 രൂപയും, സെക്കന്റ് എ.സിക്ക് 3,000 രൂപയും, ഫസ്റ്റ് എ.സിക്ക് 3,600 രൂപയും നിരക്കായി പ്രതീക്ഷിക്കുന്നു.
ഈ ട്രെയിനിൽ ആർ.എ.സി (Reservation Against Cancellation) അല്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനങ്ങൾ ഉണ്ടായിരിക്കില്ലെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
English Summary
The proposed Bengaluru–Thiruvananthapuram Vande Bharat Sleeper train service for Kerala is likely to operate via Kottayam. The tentative schedule suggests a 7.30 pm departure from Thiruvananthapuram and arrival in Bengaluru by 7.30 am. The train will have 16 fully air-conditioned coaches. Expected fares are ₹2,300 for Third AC, ₹3,000 for Second AC, and ₹3,600 for First AC. RAC and waiting list facilities will not be available. The Railway Board is expected to take a final decision soon.
bengaluru-thiruvananthapuram-vande-bharat-sleeper-via-kottayam
Vande Bharat Sleeper, Bengaluru Thiruvananthapuram train, Kerala Railways, Kottayam route, Indian Railways, sleeper train service









