അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്
കൊല്ലം: വിസ്മയ കേസിലെ പ്രതിയായ കിരൺ കുമാറിനെ (34) വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു.
ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ കിരണിന്റെ വീട്ടിലായിരുന്നു ആക്രമണം. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
കണ്ടാൽ തിരിച്ചറിയാവുന്ന നാല് യുവാക്കൾക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ, ആക്രമണത്തിന് വിസ്മയ കേസുമായി നേരിട്ടുള്ള ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
റോഡിലൂടെ നടന്നു പോയ യുവാക്കൾ വിസ്മയ കേസിനെക്കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും, വീടിന് മുന്നിൽ വെച്ചിരുന്ന വസ്തുക്കളിൽ അടിച്ച് വെല്ലുവിളിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പുറത്തേക്കിറങ്ങിയ കിരണിനെ സംഘം മർദിക്കുകയായിരുന്നു.
കിരണിനെ നിലത്തടിച്ച് വീഴ്ത്തിയ ശേഷം മൊബൈൽ ഫോൺ കവർന്നതായും പരാതിയുണ്ട്. ഇതിന് മുൻപും ബൈക്കുകളിലെത്തിയ ചില യുവാക്കൾ വീടിന് മുന്നിൽ വെല്ലുവിളി നടത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നിലമേൽ കൈതോട് സ്വദേശിനിയും ബിഎഎംഎസ് വിദ്യാർത്ഥിനിയുമായ വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടർന്ന് 2021 ജൂൺ 21ന് ഭർത്തൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവായ മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചത്.
സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ കിരൺ ഇപ്പോൾ സ്വന്തം വീട്ടിൽ താമസിച്ചുവരികയാണ്.
English Summary
Kollam police have registered a case against four unidentified men for attacking Kiran Kumar, the accused in the Vismaya dowry death case.
vismaya-case-accused-kiran-kumar-attacked-at-home-kollam
Vismaya case, Kiran Kumar, Kollam news, Kerala crime, dowry death case, police investigation, assault case









