മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു
പാലക്കാട്: മംഗലംഡാം തളികക്കല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു.
തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രാഹുലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും
വീടിന് സമീപം കൊടുവാൾ ആക്രമണം
വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. രാജാമണിയുടെ വീടിന് സമീപത്ത് വെച്ച് കൊടുവാൾ ഉപയോഗിച്ച് പ്രതി ആക്രമണം നടത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണം
രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് മംഗലംഡാം പോലീസ് വ്യക്തമാക്കുന്നത്.
ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്ന് ആക്രമണം നടന്നതായും പോലീസ് പറഞ്ഞു.
ഒളിവിൽ പോയ പ്രതി പുലർച്ചെ പിടിയിൽ
സംഭവത്തിന് ശേഷം രാഹുൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ പ്രതിയെ പിടികൂടി.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
English Summary:
A 47-year-old man was hacked to death by his neighbour at an Adivasi settlement in Palakkad after questioning the latter’s relationship with his daughter. The accused fled the scene but was arrested early the next morning, police said.









