സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 11കാരൻ പുഴയിൽ മുങ്ങി മരിച്ചു
വണ്ടൂർ: കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ നാലാംക്ലാസ് വിദ്യാർത്ഥി സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി മരിച്ചു.
കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ 11 വയസ്സുള്ള അയ്മൻ ഗഫൂർ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ദാരുണമായ അപകടം.
ഒഴുക്കിൽപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അയ്മൻ വെള്ളത്തിൽ മുങ്ങിപ്പോയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂളിലെ വിദ്യാർത്ഥിയും സ്കൂൾ ലീഡറുമായിരുന്നു അയ്മൻ.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന കുട്ടി ഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇന്ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച ശേഷം കൂരാട് ജുമാ മസ്ജിദിൽ കബറടക്കും.
വിദേശത്തായിരുന്ന പിതാവ് അബ്ദുൽ ഗഫൂർ, അപകടവിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടിലെത്തി. അയ്മന്റെ അകാല വിയോഗം നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
English Summary
An 11-year-old boy drowned while trying to rescue his brother and a friend who were caught in a river current at Wandoor. The deceased, Ayman Ghafoor, was a Class 4 student and school leader at GLP School, Koorad. He was known for academic excellence and had won first place in Malayalam speech at the sub-district arts festival. The tragic incident occurred on Tuesday evening. Funeral prayers will be held at Koorad Juma Masjid.
wandoor-river-accident-boy-drowns-while-rescuing-others
Wandoor, Drowning, River Accident, Child Death, Kerala News, Tragic Incident, School Student









