‘നീ കറുത്തവളല്ലേ… ഒരു ഡോക്ടറാകാനുള്ള അര്‍ഹതയുണ്ടോ?’; അധ്യാപകരുടെ അധിക്ഷേപത്തിൽ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ
ബെംഗളൂരുവിൽ ഡന്റൽ വിദ്യാർത്ഥിനി യശസ്വിനി ജീവനൊടുക്കിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനും അഞ്ച് അധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തു.
നിറത്തിന്റെ പേരിൽ മകളെ നിരന്തരം അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് യശസ്വിനിയുടെ അമ്മ പരിമള വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ചയാണ് യശസ്വിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ലാസ്മുറിയിൽ വെച്ച് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് തന്നെ മകളെ അധ്യാപകർ അപമാനിച്ചിരുന്നുവെന്നും ഇതുമൂലം അവൾ ഗുരുതരമായ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും പരിമള പൊലീസിനോട് പറഞ്ഞു.
‘നീ കറുത്തവളല്ലേ, നിനക്ക് ഡോക്ടറാകാനുള്ള അർഹതയുണ്ടോ?’ എന്ന തരത്തിലുള്ള വാക്കുകൾ അധ്യാപകർ മകളോട് ചോദിച്ചിരുന്നുവെന്നും അമ്മയുടെ മൊഴിയിലുണ്ട്.
അക്കാദമിക് കാര്യങ്ങളിലും യശസ്വിനിയെ പൂർണമായി അവഗണിച്ചിരുന്നുവെന്ന് പരിമള ആരോപിച്ചു. പല ദിവസങ്ങളിലും കടുത്ത വേദനയോടെയാണ് മകൾ കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നതെന്നും അവർ പറഞ്ഞു.
നിറത്തിന്റെ പേരിൽ കോളജിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യശസ്വിനിക്ക് വിലക്കേർപ്പെടുത്തിയതായും കോളജിന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിമള രംഗത്തെത്തി. സംഭവത്തിൽ ചില വിദ്യാർത്ഥി സംഘടനകളും കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോളജ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കുന്ന പൊലീസ്, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും മൊഴികൾ ശേഖരിച്ചുവരികയാണ്.
English Summary
Police have registered a case against the principal and five lecturers of a dental college in Bengaluru following the suicide of a student, Yashaswini. Her mother alleged that the student was repeatedly humiliated and mentally harassed over her skin colour. According to the complaint, teachers insulted her in front of classmates and denied her academic and institutional support, pushing her into severe mental distress. Police are collecting statements from students and staff as part of the investigation.
bengaluru-dental-student-suicide-caste-colour-discrimination-case
Bengaluru, Dental Student Suicide, Colour Discrimination, College Harassment, Student Death, Education News, Police Case, Mental Harassment









