web analytics

ശ്രീശാന്തിനൊപ്പം സഞ്ജു ഇറങ്ങും; കേരളം പിടിക്കാൻ ഇറങ്ങുന്ന ബിജെപി ടീമിലെ പ്രമുഖർ

ശ്രീശാന്തിനൊപ്പം സഞ്ജു ഇറങ്ങും; കേരളം പിടിക്കാൻ ഇറങ്ങുന്ന ബിജെപി ടീമിലെ പ്രമുഖർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരങ്ങളെ വീണ്ടും പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെയും നിലവിലെ ദേശീയ താരം സഞ്ജു സാംസണെയും സ്ഥാനാർഥികളാക്കാനുള്ള സാധ്യതകൾ പാർട്ടി സജീവമായി പരിഗണിക്കുന്നതായി സൂചന.

കൊച്ചി തൃപ്പുണ്ണിത്തറ മണ്ഡലത്തിൽ എസ്. ശ്രീശാന്തിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ച ശ്രീശാന്ത് പാർട്ടിയുടെ വോട്ടുവിഹിതം ഗണ്യമായി ഉയർത്തിയിരുന്നു.

ആ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ കൊച്ചിയിൽ അദ്ദേഹത്തെ പരീക്ഷിക്കാൻ പാർട്ടി ഒരുങ്ങുന്നത്.

അതേസമയം, തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണെ മത്സരിപ്പിക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയായ സഞ്ജുവിന് തലസ്ഥാന നഗരത്തിലും തീരദേശ മേഖലകളിലും യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

ലത്തീൻ കത്തോലിക്കാ സമൂഹത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സഞ്ജുവിന്റെ സാന്നിധ്യം ഗുണകരമാകുമെന്നും പാർട്ടി കരുതുന്നു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സഞ്ജുവുമായി പ്രാഥമിക ചർച്ചകൾ നടന്നതായും വിവരം.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

വി. മുരളീധരൻ – കഴക്കൂട്ടം, കെ. സുരേന്ദ്രൻ – വട്ടിയൂർക്കാവ്, പി.കെ. കൃഷ്ണദാസ് – കാട്ടാക്കട, ശോഭ സുരേന്ദ്രൻ – കായംകുളം, കുമ്മനം രാജശേഖരൻ – ആറന്മുള, ഷോൺ ജോർജ് – പാലാ, അനൂപ് ആന്റണി – തിരുവല്ല എന്നീ സ്ഥാനാർഥിത്വങ്ങളിലും ഏകദേശ ധാരണയായിട്ടുണ്ട്.

പാലായിൽ ഷോൺ ജോർജ് മത്സരിക്കുമെന്നുറപ്പായെങ്കിലും, പൂഞ്ഞാറിൽ പി.സി. ജോർജ് വീണ്ടും മത്സരിക്കണമോയെന്ന കാര്യത്തിൽ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി നടത്തിയ ചർച്ചകളിൽ സ്ഥാനാർഥി സാധ്യതകളെക്കുറിച്ച് വിശദമായ ആലോചനകൾ നടന്നതായാണ് വിവരം.

കേരളത്തിൽ എൻഡിഎ മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഘടകകക്ഷികളുമായി ബിജെപി ചർച്ച തുടരുകയാണ്.

English Summary

The BJP is considering fielding cricketers once again in the Kerala Assembly elections. Former Indian cricketer S. Sreesanth is being considered for the Thrippunithura constituency, while national team player Sanju Samson is likely to be fielded from the Thiruvananthapuram Central seat. BJP leaders believe Sanju’s popularity among youth and coastal voters could improve the party’s prospects in the capital. Preliminary discussions have reportedly been held with both players.

bjp-considers-sreesanth-sanju-samson-kerala-assembly-elections

BJP, Sanju Samson, S Sreesanth, Kerala Politics, Assembly Elections, Thiruvananthapuram, Thrippunithura, NDA

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ: റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഇനി ഭാരതമാകെ തരംഗമാകുന്നു....

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ...

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും...

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിന്...

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ കൊല്ലം: കരുനാഗപ്പള്ളിയിൽ...

“ഞങ്ങൾ ഐസും ഫയറുമല്ല, ഫയറും ഫയറും ആണ്” — സഹതാരത്തെ പുകഴ്ത്തി സഞ്ജു സാംസൺ

“ഞങ്ങൾ ഐസും ഫയറുമല്ല, ഫയറും ഫയറും ആണ്” — സഹതാരത്തെ പുകഴ്ത്തി...

Related Articles

Popular Categories

spot_imgspot_img