web analytics

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള അനധികൃത വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തു.

കൊച്ചി സ്വദേശി മുഹമ്മദ് യഹ്യ നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസ് എടുത്തത്.

ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വാഹനം ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്നതാണെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന പരാതിയിലാണ് നടപടി.

ഡൽഹി ലാജ്പത് നഗറിൽ താമസിക്കുന്ന വാഹന ഇടപാടുകാരൻ രോഹിത് ബേദിക്കെതിരെയാണ് കേസ്.

ഐപിസി 406, 420 വകുപ്പുകൾ പ്രകാരമാണ് വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2024 ജൂൺ–ജൂലൈ മാസങ്ങളിലായിരുന്നു ഇടപാട്. ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസർ വിൽപ്പനയ്ക്കുണ്ടെന്നും 14 ലക്ഷം രൂപയാണ് വിലയെന്നും രോഹിത് ബേദി അറിയിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഇതനുസരിച്ച് ജൂൺ അവസാനം 50,000 രൂപ പണമായും ജൂലൈ ആദ്യം 4.5 ലക്ഷം രൂപ അക്കൗണ്ട് മുഖേനയും നൽകിയ ശേഷം, ഡൽഹിയിൽ വച്ച് 5 ലക്ഷം രൂപ പണമായും 4 ലക്ഷം രൂപ അക്കൗണ്ട് വഴിയും നൽകി വാഹനം കൈപ്പറ്റുകയായിരുന്നു.

പിന്നീട് വാഹനം ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത് ഹിമാചൽ പ്രദേശിൽ റീ-രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തിയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഭൂട്ടാൻ വാഹനക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് നടപടികൾ ആരംഭിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരുന്നു.

കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തി ഇന്ത്യയിൽ റീ-രജിസ്റ്റർ ചെയ്ത ഏകദേശം 200 വാഹനങ്ങൾ കേരളത്തിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏകദേശം 40 വാഹനങ്ങൾ ഇതിനകം പിടിച്ചെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളും ബിസിനസ് പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ഇത്തരം വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു.

നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ കൈവശം ഇത്തരം വാഹനങ്ങളുണ്ടെന്നും, ദുൽഖറിന്റെയും അമിത്തിന്റെയും ചില വാഹനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിലായി ഇത്തരം വാഹനങ്ങൾ വ്യാപകമായി എത്തിയതായും, കോയമ്പത്തൂർ കേന്ദ്രമാക്കിയ സംഘമാണ് കടത്തിനുപിന്നിലെന്നുമാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

English Summary:

Kerala Police have registered the first case related to illegal Bhutan vehicle smuggling following a complaint by a Kochi resident. The accused allegedly sold a vehicle smuggled from Bhutan by falsely claiming it was used by the Indian Embassy. Investigations by Customs, ED, and police have revealed that around 200 such vehicles entered Kerala, with about 40 seized so far. Authorities suspect a Coimbatore-based network behind the racket.

bhutan-vehicle-smuggling-first-case-kerala

Bhutan Vehicle Smuggling, Kochi News, Kerala Police, Customs Investigation, ED Probe, Illegal Import, India News

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ വൈറൽ

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ...

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

Related Articles

Popular Categories

spot_imgspot_img