വിജയസാധ്യത കൂടുതലുള്ള സീറ്റ് തന്നെ നൽകണം; പി. സരിൻ ഒറ്റപ്പാലത്ത്
തൃശൂർ: പി. സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥിയാകാൻ സാധ്യതയെന്ന് സൂചന. സരിനെ മത്സരിപ്പിക്കുന്നതിൽ സിപിഎം സംസ്ഥാന തലത്തിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്.
പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ലെന്നും, വിജയസാധ്യത കൂടുതലുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമാണ് നേതൃത്വത്തിനുള്ളതെന്നും അറിയുന്നു.
ഇതിന്റ ഭാഗമായി ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സരിന് നിർദേശം ലഭിച്ചിരിക്കുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പി. സരിൻ.
ഷാഫി പറമ്പിൽ രാജിവെച്ചതിനെ തുടർന്ന് പാലക്കാട് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സരിൻ യുഡിഎഫ് വിട്ട് എൽഡിഎഫ് പാളയത്തിലെത്തിയത്.
അതേസമയം, നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ മത്സരിക്കില്ലെന്ന് പറയുമ്പോഴും പാർട്ടി തീരുമാനം എന്താണോ അതനുസരിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പരസ്യമായി മത്സരിക്കില്ലെന്ന് പറഞ്ഞതോടെ, അന്തിമ തീരുമാനം പാർട്ടിയുടേതാകുമെന്ന നിലപാടിലാണ് സിപിഎം.
“നേമത്ത് രണ്ട് തവണ ജയിച്ചു, ഒരു തവണ പരാജയപ്പെട്ടു. എൽഡിഎഫും സിപിഎമ്മും തീരുമാനിക്കുന്നതനുസരിച്ചായിരിക്കും മുന്നോട്ട് പോകുക.
സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന പതിവില്ല. പാർട്ടി തീരുമാനം തന്നെയാണ് അവസാന വാക്ക്” – ശിവൻകുട്ടി പറഞ്ഞു.
ഇതോടെ മത്സരിക്കുമോയില്ലയോ എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെന്ന വിശദീകരണവും ശിവൻകുട്ടി പിന്നീട് നൽകി. നേമത്ത് ബിജെപി സ്ഥാനാർഥിയായി രാജീവ് ചന്ദ്രശേഖറാണ് മത്സരിക്കുന്നത്.
കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിർത്തുക സിപിഎമ്മിന് വലിയ വെല്ലുവിളിയാണ്.
2011, 2016, 2021 വർഷങ്ങളിലായി നേമത്ത് സിപിഎം സ്ഥാനാർഥിയായി വി. ശിവൻകുട്ടിയായിരുന്നു. 2016-ൽ ഒ. രാജഗോപാലിനോടാണ് പരാജയം നേരിട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ലഭിച്ച കൂറ്റൻ ലീഡിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ നേമം പിടിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ.
English Summary
P. Sarin is likely to be fielded as the LDF candidate from Ottapalam, with the CPM leadership pushing for a seat with strong winning prospects. Meanwhile, Kerala minister V. Sivankutty stated that he will not independently declare his candidature from Nemom and will abide by the party’s decision, as the CPM prepares for a tough contest against BJP candidate Rajeev Chandrasekhar.
P. Sarin is likely to be fielded as the LDF candidate from Ottapalam, with the CPM leadership pushing for a seat with strong winning prospects. Meanwhile, Kerala minister V. Sivankutty stated that he will not independently declare his candidature from Nemom and will abide by the party’s decision, as the CPM prepares for a tough contest against BJP candidate Rajeev Chandrasekhar.
p-sarin-ottapalam-ldf-candidate-sivankutty-nemom-clarification
P Sarin, Ottapalam, LDF, CPM, Sivankutty, Nemom Constituency, Kerala Assembly Election, Rajeev Chandrasekhar









