സ്റ്റേജിൽ പാടുന്നതിനിടെ അശ്ലീല പ്രദർശനം നടത്തി മധ്യവയസ്‌കൻ; മാസ്സ് മറുപടി നൽകി ഗായിക
മുംബൈ∙ സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ സദസിലിരുന്ന മധ്യവയസ്കൻ നടത്തിയ അശ്ലീല പെരുമാറ്റത്തിന് ശക്തമായ മറുപടി നൽകി യുവ ഗായിക.
ഹരിയാനവി ഗായികയായ പ്രഞ്ജൽ ദഹിയയാണ് തനിക്കെതിരെ നടന്ന അശ്ലീല പ്രദർശനത്തെ പൊതുവേദിയിൽ തന്നെ ധൈര്യത്തോടെ നേരിട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രഞ്ജലിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഒരു മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. സ്റ്റേജിൽ പ്രഞ്ജൽ ദഹിയ പാട്ട് ആലപിച്ചുകൊണ്ടിരിക്കുമ്പോൾ, താഴെ സദസിലിരുന്ന മധ്യവയസ്കൻ അവരോട് അശ്ലീലമായി പെരുമാറുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രഞ്ജൽ പാട്ട് നിർത്തി, സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ ശക്തമായ വാക്കുകളിൽ പ്രതികരിച്ചു.
Watch Video:
https://www.instagram.com/reel/DSypfnZCQUB/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
‘‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. ദയവായി മാന്യമായി പെരുമാറൂ’’ എന്നാണ് പ്രഞ്ജൽ പറഞ്ഞത്. യുവ ഗായികയുടെ ഈ വാക്കുകൾ സദസിലുണ്ടായിരുന്നവരിൽ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.
സ്റ്റേജിൽ പാടുന്നതിനിടെ അശ്ലീല പ്രദർശനം നടത്തി മധ്യവയസ്‌കൻ; മാസ്സ് മറുപടി നൽകി ഗായിക
അശ്ലീല പെരുമാറ്റത്തിനെതിരെ ഒരു നിമിഷം പോലും മടിക്കാതെ പ്രതികരിച്ച പ്രഞ്ജലിന്റെ നിലപാട് പലരും പ്രശംസിച്ചു.
സംഭവത്തിന് പിന്നാലെ, ചിലർ വികാരാധീനരായി സ്റ്റേജിലേക്കു കയറാൻ ശ്രമിച്ചതോടെയാണ് പ്രഞ്ജൽ വീണ്ടും ഇടപെട്ടത്. വേദിയിലേക്കു കയറരുതെന്നും, പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ഗായിക ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു.
സാഹചര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാനായിരുന്നു ഈ ഇടപെടൽ. സംഘാടകരും സുരക്ഷാ ജീവനക്കാരും പിന്നീട് നിയന്ത്രണം ഏറ്റെടുത്തു.
0ഹരിയാനവി സംഗീത ലോകത്ത് ശ്രദ്ധേയയായ ഗായികയാണ് പ്രഞ്ജൽ ദഹിയ. ‘52 ഗജ് കാ ദമൻ’ എന്ന വൈറൽ ഗാനത്തിലൂടെയാണ് അവർ രാജ്യവ്യാപകമായി പ്രശസ്തയായത്.
യുവതികൾ നേരിടുന്ന പൊതുവേദികളിലെ അപമാനങ്ങൾക്കെതിരെ ശക്തമായ ശബ്ദമായി മാറുകയാണ് പ്രഞ്ജലിന്റെ ഈ പ്രതികരണം.
സമൂഹമാധ്യമങ്ങളിൽ പ്രഞ്ജലിന്റെ മറുപടിക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. സ്ത്രീകളോടുള്ള അസഭ്യ പെരുമാറ്റത്തിനെതിരെ ധൈര്യത്തോടെ പ്രതികരിച്ച ഗായികയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
‘‘ഇതാണ് ശരിയായ മറുപടി’’, ‘‘സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്ന നിലപാട്’’ തുടങ്ങിയ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.









