web analytics

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

കോട്ടയം: ക്രിസ്തുമസ് അവധി റദ്ദാക്കിയ ഉത്തരപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF) രംഗത്ത്.

ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി നിർത്തലാക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണെന്ന് ഫെഡറേഷൻ കുറ്റപ്പെടുത്തി.

ഉത്തരപ്രദേശിലെ സ്കൂളുകളിൽ വർഷങ്ങളായി നൽകിയിരുന്ന ക്രിസ്തുമസ് അവധി അവസാനിപ്പിച്ച സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് CCF ആവശ്യപ്പെട്ടു.

അതേസമയം, ചർച്ചിൽ ആരാധന നടത്തിക്കൊണ്ടിരുന്ന വൈദികനെതിരെ സംഘപരിവാർ പ്രവർത്തകർ നടത്തിയ ഭീഷണിയും, ഒഡീഷയിൽ ക്രിസ്തുമസ് സാന്റ വേഷം വിൽപ്പന നടത്തിയ വ്യാപാരികളെ “ഇന്ത്യ ഹിന്ദുരാജ്യമാണ്, ക്രിസ്ത്യൻ ആഘോഷങ്ങൾ പാടില്ല” എന്നുവിളിച്ച് ആക്രമിക്കുകയും ഓടിച്ചുവിടുകയും ചെയ്ത സംഭവങ്ങളും യോഗം കടുത്ത ഭാഷയിൽ അപലപിച്ചു.

സ്വാതന്ത്ര്യം നേടുന്നതിനായി അനേകം മഹാരഥന്മാർ അനുഭവിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും ഇന്ത്യയുടെ ആത്മാവാണെന്നും, വിവിധ സംസ്ഥാനങ്ങളും ഭാഷകളും മതവിഭാഗങ്ങളും വെറ്റില ഇലയിലെ നാരുകൾപോലെ ചേർന്നാണ് ഇന്ത്യ എന്ന രാജ്യം രൂപപ്പെട്ടതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യം നേടിയിട്ട് 78 വർഷങ്ങൾക്ക് ശേഷവും ക്രിസ്തുമസ് ആഘോഷത്തെ ലക്ഷ്യമിട്ട് ഉയരുന്ന എതിർപ്പുകൾ ജനാധിപത്യത്തോടുള്ള നേരിയല്ലാത്ത കടന്നുകയറ്റമാണെന്ന് ഫെഡറേഷൻ വിലയിരുത്തി.

ഇത്തരം മതഭ്രാന്തും സാമൂഹിക വിരുദ്ധതയും പുലർത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ എന്നിവർക്ക് നിവേദനം നൽകിയതായി യോഗം അറിയിച്ചു.

പ്രസിഡന്റ് അഡ്വ. റോയി വാരിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോഷ്വാ മാത്യു, ഡോ. റോബിൻ പി. മാത്യു, ആമ്പൽ ജോർജ്, ബെന്നി കോട്ടപ്പുറം, പാസ്റ്റർ ഡോ. ബിനു സാമൂൽ, റെജി മാത്യു (തിരുവനന്തപുരം), അരുൺ രാജ് പൂയപ്പള്ളി, രാജു കെ. തോമസ്, ടിജി കെ. തോമസ്, ടോജോ കല്ലറക്കൽ, സി. എ. ജോയി എന്നിവർ സംസാരിച്ചു. ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷനുവേണ്ടി ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു പ്രസ്താവന പുറത്തിറക്കി.

English Summary

The Christian Churches Federation (CCF) has strongly protested against the Uttar Pradesh government’s decision to cancel the Christmas holiday in schools. The federation said denying a holiday on Christmas Day goes against democratic values and the Indian Constitution. The meeting also condemned threats against priests during church services and attacks on traders selling Christmas Santa costumes in Odisha. CCF demanded the immediate withdrawal of the holiday cancellation and urged the central government to take strict legal action against those spreading religious intolerance.

christmas-holiday-cancelled-up-government-ccf-protest

christmas, uttar pradesh, christian churches federation, protest, minority rights, constitution, religious intolerance

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു

അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ കോഴിക്കോട്: പി.വി. അൻവർ...

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം തിരുവനന്തപുരത്ത്

ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം:...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

Related Articles

Popular Categories

spot_imgspot_img