20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു
വർഷങ്ങളോളം നീണ്ട രാഷ്ട്രീയ വൈരത്തിന് വിരാമമിട്ട് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു.
ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (UBT)യും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയും (MNS) തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
അടുത്ത മാസം നടക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമുന്നണിയായി മത്സരിക്കും.
227 സീറ്റുകളുള്ള ബിഎംസിയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന (UBT) 157 സീറ്റുകളിലും രാജ് താക്കറെയുടെ MNS 70 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തും.
ഉദ്ധവ് താക്കറെയുമായി ചേർന്ന് നിന്നിരുന്ന ശരദ് പവാറിന്റെ എൻസിപിക്ക് 15 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. രാജ് താക്കറെ സഖ്യത്തിലേക്ക് എത്തിയതോടെ കോൺഗ്രസ് ഈ മുന്നണിയിൽ നിന്ന് പിന്മാറി; മുംബൈയിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
നിലവിൽ ഭരണം നടത്തുന്ന ഏകനാഥ് ഷിൻഡെ–ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി മുംബൈയുടെ ഭരണം തിരിച്ചുപിടിക്കുക എന്നതാണ് ഈ പുതിയ ‘താക്കറെ സഖ്യ’ത്തിന്റെ പ്രധാന ലക്ഷ്യം.
ഏകദേശം 20 വർഷങ്ങൾക്ക് ശേഷം താക്കറെ കുടുംബത്തിലെ രണ്ട് ശക്തനായ നേതാക്കൾ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്.
2022ൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന പിളർന്നതിന് ശേഷമുള്ള ഉദ്ധവ് താക്കറെയുടെ ഏറ്റവും നിർണായകമായ രാഷ്ട്രീയ പരീക്ഷണമായാണ് ഈ സഖ്യത്തെ വിലയിരുത്തുന്നത്.
താക്കറെ സഹോദരന്മാരുടെ ഐക്യം മുംബൈയിലെ മറാത്താ വോട്ടുകൾ ഏകീകരിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.
English Summary
Ending years of political rivalry, brothers Uddhav Thackeray and Raj Thackeray have decided to join hands for the Brihanmumbai Municipal Corporation (BMC) elections. Seat-sharing talks between Shiv Sena (UBT) and the Maharashtra Navnirman Sena (MNS) have reportedly been completed. Of the 227 seats, Shiv Sena (UBT) will contest 157, while MNS will contest 70. The alliance aims to defeat the ruling Eknath Shinde–BJP combine and reclaim control of Mumbai. This marks the first time in nearly two decades that the Thackeray cousins are fighting an election together, a move expected to consolidate Marathi votes in the city.
uddhav-raj-thackeray-alliance-bmc-election-mumbai
Uddhav Thackeray, Raj Thackeray, Shiv Sena UBT, MNS, BMC election, Mumbai politics, Thackeray alliance, Maharashtra news









