web analytics

യുവതിയെ വീട്ടിൽ കയറി വെട്ടി ആദ്യ ഭർത്താവ് അറസ്റ്റിൽ

ഇടുക്കി:യുവതിയെ വീട്ടിൽ കയറി വെട്ടി ആദ്യ ഭർത്താവ് അറസ്റ്റിൽ

കട്ടപ്പന നരിയമ്പാറയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍.

കുമളി ശാസ്താനട മേപ്പാറ അശ്വിന്‍ഭവന്‍ മുകേഷിനെ(ചുടലമണി 31)യാണ് കട്ടപ്പന പൊലീസ് തേനിയില്‍നിന്ന് പിടികൂടിയത്.

അക്രമത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. കട്ടപ്പന നരിയമ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ആനവിലാസം ജി എസ് ഭവന്‍ ശശികല(32)യെയാണ് മുകേഷും സുഹൃത്തുംചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ബൈക്കിലെത്തിയ പ്രതികൾ കൈകാലുകൾക്ക് വെട്ടേൽപ്പിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ മാരകായുധമുപയോഗിച്ച് ശശികലയെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.

തമിഴ്‌നാട്ടിലേക്ക് കടന്ന മുകേഷിനെ തേനിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. മുന്‍വൈരാഗ്യമാണ് അക്രമത്തിനുപിന്നിലെന്ന് ശശികല പറയുന്നു.

കൈകാലുകള്‍ക്ക് വെട്ടേറ്റ യുവതി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനിടെ ഇടുക്കി ബാലന്‍പിള്ളസിറ്റിയില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി പന്തിരുവേലില്‍ സന്ദീപിനാണ്(35) വെട്ടേറ്റത്.

മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ

സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് കൊല്ലം സ്വദേശി വൈശാഖിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. വെല്‍ഡിംഗ് ജോലികളുമായി ബന്ധപ്പെട്ട് ഇരുവരും തൂക്കുപാലത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ ശമ്പളവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെ സന്ദീപിനെ വൈശാഖ് മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.

കൊല്ലം സ്വദേശിയായ പ്രതിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

വയറിനും കഴുത്തിനും വെട്ടേറ്റ ഇയാള്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതിയെ നെടുങ്കണ്ടം എസ്.ഐ ലിജോ പി മാണിയുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കുടുംബബന്ധങ്ങളിൽ നിന്നുള്ള പകയും വ്യക്തിഗത തർക്കങ്ങളും നിയന്ത്രണം വിട്ടാൽ എത്രത്തോളം ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാമെന്നതിന്റെ തെളിവാണ് കട്ടപ്പനയിലെ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണം

അതേസമയം, മദ്യപാന തർക്കം സൗഹൃദബന്ധങ്ങൾ പോലും ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലേക്ക് മാറുന്നുവെന്ന മുന്നറിയിപ്പാണ് നൽകുന്നത്

കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾക്കൊപ്പം സാമൂഹിക ഇടപെടലുകളും ബോധവത്കരണവും അനിവാര്യമാണെന്ന സന്ദേശമാണ് ഈ സംഭവങ്ങൾ മുന്നോട്ടുവയ്ക്കുന്നത്

English Summary

Two violent incidents were reported in Idukki district. In Kattappana, a woman was brutally attacked inside her home by her ex-husband, who was later arrested from Theni. In another incident, a drunken dispute between friends in Balanpillacity led to a serious knife attack, with the accused now in police custody.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

79.82 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി സിയാൽ

79.82 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി സിയാൽ കൊച്ചി: 2024–25 സാമ്പത്തിക...

സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി; സിനിമാ ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ

ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിനായി...

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി കൊല്ലം∙...

വൈദ്യുതി ഇല്ലെന്ന് ഉറപ്പ്… പക്ഷേ ഷോക്ക്: കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

കോന്നി: വൈദ്യുതി പ്രവാഹം പൂര്‍ണമായും നിര്‍ത്തിവെച്ചുവെന്നു കെഎസ്ഇബി വ്യക്തമാക്കിയ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന്...

മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img