യുഎസിലെ വൈദികരുടെ ബാലപീഡനങ്ങൾ; 51 കത്തോലിക്കാ വൈദികർക്കെതിരെ അന്വേഷണ റിപ്പോർട്ട്
കത്തോലിക്കാ വൈദികർക്കെതിരായ ലൈംഗിക പീഡന പരാതികൾ അമേരിക്കയിൽ ഗുരുതരമായി വർധിക്കുന്നുവെന്നതിന് തെളിവായി മിഷിഗൺ സംസ്ഥാനത്തെ ഗ്രാൻഡ് റാപ്പിഡ് രൂപതയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.
75 വർഷമായി തുടരുന്ന ലൈംഗിക അതിക്രമങ്ങളിൽ 51 പുരോഹിതർ പങ്കാളികളാണെന്ന് മിഷിഗൺ അറ്റോർണി ജനറൽ ഡാന നേസൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
1950 മുതൽ നടന്ന പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഏഴ് വർഷം നീണ്ട അന്വേഷണമാണ് നടത്തിയത്.
ഇരകളെ നേരിട്ട് കണ്ടും, രേഖകളും സാക്ഷ്യങ്ങളും ശേഖരിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അറ്റോർണി ജനറൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്നലെയാണ് റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.
റിപ്പോർട്ട് പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ 37 പേർ ഇതിനകം മരണപ്പെട്ടവരാണ്.
14 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിലും മിക്കവരും വൈദിക സേവനത്തിൽ നിന്ന് വിരമിച്ചവരാണ്. രണ്ട് പേർക്കെതിരെ ഇതിനോടകം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരകളിൽ പലരും ഇന്നും വർഷങ്ങളായി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്ന് മോചിതരായിട്ടില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഗ്രാൻഡ് റാപ്പിഡ് രൂപതയുടെ സഹകരണം ലഭിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. US Bishops Council തയ്യാറാക്കിയ പെരുമാറ്റച്ചട്ടങ്ങൾ നിലവിലുണ്ടെങ്കിലും, ഇപ്പോൾ കണ്ടെത്തിയ പീഡനങ്ങളിൽ ഭൂരിഭാഗവും 2002-ന് മുമ്പാണ് നടന്നതെന്നും രേഖപ്പെടുത്തി.
റിപ്പോർട്ടിനോട് പ്രതികരിച്ച ഗ്രാൻഡ് റാപ്പിഡ് രൂപതാധ്യക്ഷൻ ബിഷപ്പ് ഡേവിഡ് വാക്കോ വിയാക്, നിലവിൽ ആർക്കെതിരെയും പുതിയ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിയിച്ചു.
കുറ്റാരോപിതരിൽ ആരും സഭാ സേവനത്തിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനത്തിനിരയായവരോട് മാപ്പ് പറഞ്ഞ ബിഷപ്പ്, “നിങ്ങൾ അനുഭവിച്ച വേദന സഭയുടെ പിഴവാണ്.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും” എന്നും പറഞ്ഞു.
തുടർച്ചയായി പുറത്തുവരുന്ന ലൈംഗിക പീഡന ആരോപണങ്ങൾ കത്തോലിക്കാ സഭയുടെ പ്രതിഛായയെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്.
ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്നതോടെ അമേരിക്കയിലെ പല രൂപതകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, പുതുതലമുറ വിശ്വാസികൾ സഭയിൽ നിന്ന് അകന്നുപോകുന്ന സാഹചര്യമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യൂറോപ്പിലും അമേരിക്കയിലുമായി ആയിരക്കണക്കിന് പള്ളികൾ വിശ്വാസികളുടെ അഭാവം മൂലം അടച്ചുപൂട്ടപ്പെട്ട നിലയിലാണെന്നും വിലയിരുത്തപ്പെടുന്നു.
English Summary
Sexual abuse allegations against Catholic priests in the United States continue to rise, with a major investigation revealing that 51 priests from the Grand Rapids Diocese in Michigan were involved in abuse spanning over 75 years. The findings come from a seven-year investigation led by Michigan Attorney General Dana Nessel, focusing on cases dating back to 1950.
us-catholic-priest-sexual-abuse-grand-rapids-investigation-report
Catholic Church, priest abuse scandal, United States, Michigan, Grand Rapids Diocese, Dana Nessel, sexual abuse investigation, church crisis









