കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച് തെരുവ് നായ; 13 പേർക്ക് കടിയേറ്റു
കാസർകോട്: ബദിയടുക്കയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു.
കിളിങ്കരയിൽ മൂന്ന് പേർക്കും കട്ടത്തങ്കടിയിൽ ഒൻപത് പേർക്കും കൊളംബെയിൽ ഒരാൾക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
കണ്ണിൽ കണ്ടവരെയെല്ലാം തെരുവ് നായ ആക്രമിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. നായയെ പിടികൂടാൻ ശ്രമിച്ചവർക്കും കടിയേറ്റു. ഭൂരിഭാഗം പേർക്കും കാലുകളിലാണ് പരിക്ക്.
കടിയേറ്റ ഒൻപത് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിറിൽ (50), സ്റ്റീവൻ (40), ഷെബി (45), പ്രസന്ന (45), മേരി (60), അൻവിൻ (13), അജിത് (8), സരിത (25) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കന്നുകാലികളെയും നായ കടിച്ചുവെന്നും, ഇതുവരെ നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് ആശങ്ക തുടരുകയാണ്.
English Summary:
Thirteen people were injured in a stray dog attack at Badiadka in Kasaragod district. The incident occurred around 6 pm, with victims reported from Kilingara, Kattathankadi, and Kolambai. Most sustained leg injuries, and nine are undergoing treatment at Kasaragod General Hospital. The dog has not yet been captured, causing concern among residents.
kasaragod-badiadka-stray-dog-attack-13-injured
Kasaragod, Badiadka, Stray Dog Attack, Dog Bite, Kerala News









