30,000 അടിഉയരത്തിൽ വിമാന ജീവനക്കാരന് രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ
അബുദാബിയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടയിൽ ഉണ്ടായ അത്യാഹിത സാഹചര്യം രണ്ട് ഇന്ത്യൻ ഡോക്ടർമാരുടെ സമയോചിത ഇടപെടലാണ് ഒരു എയർലൈൻസ് ജീവനക്കാരന്റെ ജീവൻ രക്ഷിച്ചത്.
പറന്നുയർന്നതിന് പിന്നാലെ തന്നെ ജീവനക്കാരന് ഗുരുതരമായ അനാഫൈലാക്സിസ്, അതായത് ജീവൻ ഭീഷണിയിലാക്കുന്ന അലർജി പ്രതികരണം, ഉണ്ടായപ്പോൾ വിമാനത്തിനുള്ളിലെ ക്ലിനിക്കൽ പ്രതിസന്ധി അതിവേഗത്തിൽ ആശങ്കാജനകമായി.
ഇത്യോപ്യയിൽ നിന്ന് ഈ മാസം ഒന്നിന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനം ടെക്കോഫ് ചെയ്തതിനു പിന്നാലെ 40 മിനിറ്റിനുള്ളിലാണ് സംഭവം അരങ്ങേറിയതെന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത്‌കെയർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഒരു മെഡിക്കൽ ക്യാമ്പ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഹെമറ്റോ-ഓങ്കോളജി, ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിദഗ്ധൻ ഡോ. എം. ഗോപിനാഥനും, സീനിയർ കൺസൾട്ടന്റും യൂറോളജി ക്ലിനിക്കൽ ലീഡുമായ ഡോ. സുദർശൻ ബാലാജിയും വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തിലെ ജീവനക്കാരന് ഉണ്ടായത് അതീവ അപകടകാരിയായ അനാഫൈലാക്സിസ് ആക്രമണമായിരുന്നു.
30,000 അടിഉയരത്തിൽ വിമാന ജീവനക്കാരന് രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ
ഇത് ശരീരത്തിനുള്ളിൽ അതിവേഗം പ്രതികരിക്കുന്ന ഒരു ഗുരുതര അലർജിയാണ്, ഒരാൾക്ക് മിനിട്ടുകൾക്കുള്ളിൽ ശ്വാസതടസ്സം ഉണ്ടാക്കി ഓക്സിജൻ നില പെട്ടെന്ന് താഴ്ത്താൻ കഴിവുള്ളതാണ് ഇത്.
ജീവനക്കാരന് ശ്വാസം എടുക്കാൻ പ്രയാസപ്പെടുകയും ഓക്സിജൻ സാച്ചുറേഷൻ 80 ശതമാനമായി താഴുകയും ചെയ്തതോടെ 30,000 അടി ഉയരത്തിൽ അദ്ദീഹത്തിന്റെ ജീവൻ അപാകടത്തിലായി.
അത്തരം സാഹചര്യത്തിൽ വിമാനം അടിയന്തര ലാൻഡിംഗിനായി തയ്യാറാക്കുക സാധ്യമല്ലായിരുന്നു. വിമാനത്തിനുള്ളിലെ പരിമിതമായ മെഡിക്കൽ ഉപകരണങ്ങൾ മാത്രമുപയോഗിച്ച് ഡോക്ടർമാർ പ്രവർത്തനമാരംഭിച്ചു.
ജീവനക്കാരന് സ്റ്റിറോയിഡുകൾ, ആന്റിഹിസ്റ്റാമൈൻ മരുന്നുകൾ, ബ്രോങ്കോഡൈലേറ്ററുകൾ എന്നിവ നൽകുകയും തുടർച്ചയായി ഓക്സിജൻ വിതരണവും ആരംഭിക്കുകയും ചെയ്തു.
വിമാനത്തിൽ ലഭ്യമായിരുന്ന അടിസ്ഥാന മെഡിക്കൽ കിറ്റുകൾ ഉപയോഗിച്ചെങ്കിലും, പ്രൊഫഷണൽ പരിചയവും കൃത്യമായ നിർണയശേഷിയും ഈ ചികിത്സയിൽ വലിയ പങ്കുവഹിച്ചു.
ഏകദേശം ഒരു മണിക്കൂറോളം അനിയന്തിതമായ സാഹചര്യങ്ങളിൽ തുടർച്ചയായ പരിചരണവും ചികിത്സയും നൽകിയതോടെ ജീവനക്കാരന്റെ ശ്വാസം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങി.
അപകടം പൂർണമായും നിയന്ത്രിച്ചതിനു ശേഷവും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ അടുത്ത നാല് മണിക്കൂറോളം ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചു,
ഈ സംഭവത്തിലൂടെ ഡോക്ടർമാർ ആശുപത്രിയുടെ പരിധികൾക്കപ്പുറം പോലും വൈദ്യസേവനം നൽകാനുള്ള അവരുടെ പ്രൊഫഷണൽ പ്രതിബദ്ധത വീണ്ടും തെളിയിച്ചുവെന്ന് എംജിഎം ഹെൽത്ത്‌കെയർ സാമൂഹ്യമാധ്യമ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
രോഗിയെ രക്ഷിക്കാൻ വേണ്ടിയുള്ള അവരുടെ സ്വമേധാ ഇടപെടലാണ് ഒരു ജീവനെ തിരികെ പിടിച്ചെടുത്തത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്‌ക്കായി വിമാനത്തിനുള്ളിൽ യോഗ്യതയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ ഉണ്ടായതിന്റെ മഹത്തരത്വം ഈ സംഭവം വീണ്ടും ഊന്നിപ്പറയുന്നു.









