എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ 5-വത്സര ബി.കോം എല്‍.എല്‍.ബി ജനറൽ വിഭാഗം സീറ്റൊഴിവ്; അപേക്ഷാ സ്വീകരണം നാളെ (നവംബർ 28)
കൊച്ചി: എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ 2025-26 അക്കാദമിക് വർഷം ബി.കോം പഞ്ചവത്സര എൽ.എൽ.ബി കോഴ്സിന്റെ ജനറൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.
അപേക്ഷകർ ഒക്ടോബർ 10-ന് കേരളത്തിലെ എൻട്രൻസ് കമ്മീഷണർ പുറത്തിറക്കിയ എലിജിബിൾ ലിസ്റ്റ് 2-ൽ ഉള്ളവരായിരിക്കണം.
കേരളത്തിലെ മറ്റേതെങ്കിലും കോളേജുകളിൽ ഇതുവരെ പ്രവേശനം നേടിയിരിക്കരുത്.
അതോടൊപ്പം, മറ്റു ഏത് നിയമ/പ്രൊഫഷണൽ കോളേജുകളിലും 2025-26 ൽ അഡ്മിഷൻ നേടിയിട്ടില്ലാത്തവരാകണം.
അലക്ഷ്യമായി പാർക്ക് ചെയ്ത കാർ, പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
അപേക്ഷാ സ്വീകരണം – സമയം, രീതി
നവംബർ 28-ന് രാവിലെ 10 മുതൽ 12 വരെ കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കും.
അപേക്ഷകൻ/അപേക്ഷക രക്ഷിതാവിനോടൊപ്പം നിർബന്ധമായും കോളേജിൽ ഹാജരാകണം.
അപേക്ഷകരുടെ അസൽ രേഖകളും, അവയുടെ പകർപ്പുകളും പരിശോധന സമയത്ത് സമർപ്പിക്കേണ്ടതാണ്.
മറ്റു കോഴ്സുകളുടെ സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്‍റ്
കേരളത്തിലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്റിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെൻ്റ് സയൻസ്, ബി.ടെക് ബയോടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിൽ) തുടങ്ങിയ കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്‍റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് അതേ വെബ്സൈറ്റ് www.cee.kerala.gov.in സന്ദർശിക്കാം.
ഹെൽപ് ലൈൻ
കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഹെൽപ് ലൈൻ: 0471 252 5300
English Summary:
Ernakulam Government Law College has 1 General seat open in the 2025-26 five-year B.Com LL.B. Applicants must be in CEE Eligible List 2 (published Oct 10) and hold no other Kerala college or professional admission. The college accepts in-person applications on Nov 28 from 10 AM to 12 PM with a parent/guardian and original documents plus copies. CEE has also released second-round stray-vacancy provisional allotments for Kerala professional courses and support is available via the CEE helpline.









