വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്: രണ്ട് നാഷണൽ ഗാർഡുകൾ കൊല്ലപ്പെട്ടു
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവെപ്പിൽ രണ്ട് നാഷണൽ ഗാർഡ് സൈനികർ കൊല്ലപ്പെട്ടു.
പശ്ചിമ വിർജീനിയ സ്വദേശികളായ ഇവർ സേവനത്തിനിടെ വെടിയേറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് പരുക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെ നടന്ന വെടിവെപ്പിന് പിന്നാലെ വൈറ്റ് ഹൗസ് പരിസരത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തി.
മുൻകരുതലിന്റെ ഭാഗമായി വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചു. സംഭവസമയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.
പശ്ചിമ വിർജീനിയ ഗവർണർ പാട്രിക്ക് മോറിസി സമൂഹമാധ്യമങ്ങൾ വഴി സൈനികരുടെ മരണവാർത്ത സ്ഥിരീകരിച്ചു.
“രണ്ട് ധീര നാഷണൽ ഗാർഡ് അംഗങ്ങൾ രാജ്യസേവനത്തിനിടെ വെടിയേറ്റ് മരണപ്പെട്ടത് അതിയായ ദുഃഖകരമാണ്.
അവരുടെ കുടുംബങ്ങൾക്കും ഗാർഡ് സമൂഹത്തിനും ഞങ്ങൾ പിന്തുണയോടെ കൂടെയുണ്ടാകും. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമായി തുടരുന്നുണ്ട്,” എന്ന് ഗവർണർ പ്രസ്താവനയിൽ പറഞ്ഞു.
വെടിവെപ്പിനുപിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
English Summary
Two National Guard soldiers from West Virginia were shot dead near the White House while on duty. One suspect has been taken into custody and is being treated for injuries. The incident occurred around 1 AM IST, prompting immediate security lockdown around the White House. President Donald Trump was in Florida at the time. West Virginia Governor Patrick Morrisey confirmed the deaths and promised a full investigation. Police are continuing to probe the motive behind the shooting.
white-house-shooting-national-guard-killed
USA, White House, Shooting, National Guard, Washington, Crime









