സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം; പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്; റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യബുദ്ധികേന്ദ്രം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറാണെന്ന് എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്വർണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ പത്മകുമാർ നിർദേശം നൽകിയതെന്നും രേഖകളിൽ പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറാകാൻ തയ്യാറായിരിക്കുന്നുവെന്നും, കട്ടിളപ്പാളി സ്വർണം പൊതിയാൻ ബോർഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം നൽകണമെന്നുമായിരുന്നു പത്മകുമാറിന്റെ നിർദേശം.
2019 ഫെബ്രുവരി ആദ്യം ചേർന്ന ബോർഡ് യോഗത്തിൽ വിഷയം ഉന്നയിച്ചെങ്കിലും, ആ വിധത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ മുഖേന കത്തിടപാടുകൾ ആരംഭിച്ചത്. ഇതിലാണ് മുരാരി ബാബു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികളെ “ചെമ്പ്” എന്ന പേരിൽ രേഖപ്പെടുത്തിയതെന്ന് കണ്ടെത്തൽ.
ബോർഡ് യോഗം തന്റെ നിർദേശം അംഗീകരിക്കാതിരുന്നതിനാൽ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കത്തുകൾ വഴിയുള്ള പ്രക്രിയയിലൂടെ വിഷയം വീണ്ടും മുന്നോട്ടു കൊണ്ടുവന്നതാണെന്ന് എസ്‌ഐടി വിലയിരുത്തുന്നു.
പത്മകുമാറിന്റെ തന്നെ കൈപ്പടയിൽ എഴുതിയ കുറിപ്പാണ് അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ബോർഡിന്റെ അറിവില്ലാതെ മിനിറ്റ്സിൽ തിരുത്തൽ വരുത്തിയതും അന്വേഷണം കണ്ടെത്തി.
ദേവസ്വം ആസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് നിർണായക ഫയൽ ലഭിച്ചത്. മുൻ ദേവസ്വം കമ്മീഷണർ വാസുവിന്റെ മൊഴിയും പത്മകുമാറിനെതിരായ ആരോപണം ശക്തമാക്കുന്നു.
മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറും ചോദ്യം ചെയ്യലിൽ, പോറ്റിക്ക് അനുകൂലമായി പ്രവർത്തിക്കാൻ പത്മകുമാർ നിർദേശം നൽകിയതായി മൊഴി നൽകിയിരുന്നു.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എങ്ങനെ ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി എന്ന ചോദ്യത്തിന് പത്മകുമാർ മറുപടി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
എസ്‌ഐടി പത്മകുമാറിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയാണ്.
ENGLISH SUMMARY
The SIT remand report identifies former Devaswom Board president A. Padmakumar as the mastermind behind the Sabarimala gold-plating scam. The investigation found that Padmakumar initiated the process in 2019 by directing that the gold-plated copper plates (kattilappali) be handed over to Unnikrishnan Potti, who had volunteered as a “sponsor.”
Despite the Devaswom Board rejecting Padmakumar’s proposal in an official meeting, he allegedly pushed the plan forward through lower-level officers and manipulated official minutes without the board’s knowledge. Crucial files altered by him were recovered during a raid.
Statements from former officials, including the then commissioner and administrative officers, indicate that Padmakumar pressured them to favor Potti. During questioning, he reportedly did not answer how he became involved with Potti. The SIT plans to take him into custody for further interrogation.
sabarimala-gold-scam-padmakumar-mastermind
Sabarimala, GoldScam, DevaswomBoard, Padmakumar, KeralaNews, Investigation, SIT, Corruption









