ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി
തൃശൂർ: ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ പുറത്ത് അയച്ചുവെന്ന പരാതിയെത്തുടർന്ന് അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷമുണ്ടായി.
സയൻസ് ഗ്രൂപ്പിലെ രണ്ട് വിദ്യാർത്ഥികളെയാണ് കറുപ്പ് വസ്ത്രം ധരിച്ചതിനാൽ ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് പുറത്താക്കിയത്.
സംഭവത്തെ തുടർന്ന് ബിജെപി, കോൺഗ്രസ്, സിപിഎം നേതാക്കളും നാട്ടുകാരും സ്കൂൾ ഗേറ്റിൽ പ്രതിഷേധവുമായി എത്തി.
പ്രശ്നം വഷളായപ്പോഴാണ് പുതുക്കാട് പൊലീസ് ഇടപെട്ടത്. തുടർന്ന് സ്കൂൾ അധികൃതരുമായുള്ള ചർച്ചയിൽ, കറുപ്പ് വസ്ത്രം ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ ഇരുത്താൻ തീരുമാനമായി.
യൂണിഫോം ധരിക്കാതെ ക്ലാസിൽ പ്രവേശിപ്പിക്കാനാകില്ലെന്ന സ്കൂൾ നിലപാടിനെ തുടർന്ന് കുട്ടികളെ പുറത്താക്കിയിരുന്നു.
ബാഗ് പോലും എടുക്കാതെ വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തൃശൂർ: ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് പുറത്താക്കിയെന്ന് പരാതി.
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് ഗ്രൂപ്പിലെ രണ്ട് വിദ്യാർത്ഥികളെയാണ് കറുപ്പ് വസ്ത്രം ധരിച്ചെത്തിയതിന് ക്ലാസിൽ നിന്ന് പുറത്താക്കിയത്.
ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് ഇരുവരെയും ക്ലാസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
സ്‌കൂളിലേക്ക് ബിജെപി കോൺഗ്രസ്, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി.
പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ തർക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
തുടർന്ന് സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.
യൂണിഫോം ധരിക്കാതെ ക്ലാസിൽ ഇരുത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം.
യൂണിഫോം ധരിച്ചുവരാൻ പറഞ്ഞ് പുറത്താക്കിയ കുട്ടികൾ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു.
English Summary
A controversy erupted at Alagappanagar Panchayat Higher Secondary School in Thrissur after two students observing the Sabarimala pilgrimage were reportedly sent out of class for wearing black attire. Political party workers and locals staged a protest at the school, prompting police intervention. After discussions, authorities allowed the students to attend class in black clothing. The school had initially insisted that students must wear the prescribed uniform, leading the boys to return home without even collecting their bags.
Thrissur-students-black-dress-controversy
Thrissur, school, Sabarimala, black dress issue, students, protest, Kerala news









