web analytics

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

ഇടിമിന്നലോടു കൂടിയ മഴയെത്തും

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 

ഈ മാസം 19 വരെ ഇടിമിന്നലിന് സാധ്യത നിലനിൽക്കുന്നുവെന്നും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

അരുവിക്കര ഡാമിലെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഓരോന്നും 10 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമീപപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ:

ഇടിമിന്നൽ മനുഷ്യരും മൃഗങ്ങളും ഉപയോഗിക്കുന്ന വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവയ്ക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. 

അതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ നിർബന്ധമായും മുൻകരുതലുകൾ സ്വീകരിക്കണം.

 ഇടിമിന്നൽ പ്രത്യക്ഷമായിരിക്കണമെന്നില്ലാത്തതിനാൽ ജാഗ്രതയിൽ വിട്ടുവീഴ്ച ചെയ്യരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.

ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനൽ-വാതിൽ അടച്ചു നിർത്തുക.

കെട്ടിടത്തിനകത്ത് ഭിത്തിയെയും നിലയെയും പരമാവധി സ്പർശിക്കാതിരിക്കുക.

വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നലിനിടെ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

മേഘാവൃതമായി തോന്നുന്ന ഘട്ടങ്ങളിൽ തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

വൃക്ഷച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെയാണ് സുരക്ഷിതം; കൈകാലുകൾ പുറത്തിടരുത്.

സൈക്കിൾ, ബൈക്ക്, ട്രാക്ടർ മുതലായ തുറന്ന വാഹനങ്ങളിലുളള യാത്ര ഒഴിവാക്കുക.

മഴ കണ്ടാൽ വസ്ത്രങ്ങൾ എടുക്കാൻ പുറത്തേക്കോ ടെറസിലേക്കോ പോകരുത്.

കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ ഉറപ്പാക്കിയിടുക.

ഇടിമിന്നൽ സമയത്ത് കുളിക്കരുത്; ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നതും ഒഴിവാക്കണം.

ജലാശയങ്ങളിൽ മീൻപിടിത്തം, ബോട്ടിങ് എന്നിവ ഇടിമിന്നൽ കാണുമ്പോൾ തന്നെ നിർത്തിവെയ്ക്കണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.

പട്ടം പറത്തുന്നത് ഒഴിവാക്കണം.

English Summary:

The India Meteorological Department has warned of isolated thunderstorms and heavy rain in Kerala until the 19th of this month. People venturing out at night are advised to carry umbrellas. The Aruvikkara dam will open shutters 1 to 5 by 10 cm each, and residents nearby should remain alert. Authorities have issued extensive lightning safety guidelines, urging the public to stay indoors during thunderstorms, avoid trees and open areas, disconnect electrical appliances, refrain from bathing or fishing, and ensure overall safety until the weather stabilizes.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

തദ്ദേശ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ: പുതുക്കിയ പട്ടികയുമായി 2.86 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക അന്തിമരൂപമെടുത്തു. സപ്ലിമെന്ററി...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

Related Articles

Popular Categories

spot_imgspot_img