web analytics

കുടവയറിനെ വിരട്ടി ഓടിക്കാൻ നടത്തം മാത്രം പോരാ; ഇങ്ങനെ ചെയ്താൽ ഫലം ഉറപ്പ്

കുടവയറാണ്‌ ഇപ്പോഴത്തെ ജീവിതശൈലി സംബന്ധമായ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നത്.

പലരും ദിവസവും നടക്കാറുണ്ടെങ്കിലും കുടവയർ കുറയാൻ വേണ്ടത്ര ഫലം കിട്ടാതെ വരാറുണ്ട്.

നടത്തുന്ന രീതിയിൽ ചെറിയ മാറ്റം, വലിയ ഫലം

ദിവസവുമുള്ള നടത്തത്തില്‍ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ശക്തമായ പല പേശികളെയും പ്രവർത്തനക്ഷമമാക്കി വേഗത്തിൽ കലോറി കത്തിക്കാനാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആരോഗ്യകരമായ ഭക്ഷണക്രമവും ക്രമബദ്ധമായ ജീവിതശൈലിയും ഇതിന് കൂട്ടുനിൽക്കണം.

തോളിൽ ഭാരം ചുമന്ന് നടക്കുന്ന ‘റക്കിങ്’: കലോറി കത്തിക്കാനുള്ള പുതിയ ട്രെൻഡ്

തോളിൽ ഭാരം ചുമന്ന് നടക്കുന്ന റക്കിങ്‌ (Rucking) കഴിഞ്ഞ ചില വർഷങ്ങളിൽ വളരെയധികം ജനപ്രീതി നേടിയ ഒരു രീതിയാണ്‌.

ഒരു ബാഗിൽ ചെറിയ ഭാരം വെച്ചോ ജാക്കറ്റിൽ വെയ്റ്റ് ചേർത്തോ നടക്കുന്ന ഈ ശൈലി ശരീരത്തിലെ പേശികളെ കൂടുതൽ സജീവമാക്കുകയും സാധാരണ നടത്തത്തേക്കാൾ കൂടുതലായി കലോറി കത്തിക്കുകയും ചെയ്യുന്നു. എന്നാൽ അമിതഭാരം തോളിൽ സമ്മർദ്ദം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വേഗത്തിൽ നടത്തം: 30–40 മിനിറ്റ് മതി കുടവയറിനെ തോൽപ്പിക്കാൻ

സാധാരണ നടത്തത്തേക്കാൾ വേഗത്തിൽ നടക്കുന്നത് കലോറി കത്തിക്കുന്നതിൽ ഗണ്യമായ വ്യത്യാസമാണ് സൃഷ്ടിക്കുന്നത്.

പഠനങ്ങൾ പ്രകാരം ദിവസവും 30–40 മിനിറ്റ് വരെ താളത്തോടെ വേഗത്തിൽ നടക്കുന്നത് കുടവയർ കൂടാതെ മൊത്തം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

നടത്തവും മിതമായ ഓട്ടവും: തുടക്കക്കാർക്കും അനുയോജ്യമായ ഫാറ്റ്-ബർൺ കോമ്പോ

നടത്തത്തിനൊപ്പം മിതമായ ഓട്ടം ചേർത്ത് നടത്തുക (Walk–Jog Pattern) തുടക്കക്കാർക്കും ശരിയാകും. തുടർച്ചയായ ഓട്ടം മൂലമുള്ള സന്ധി സമ്മർദം കുറയ്ക്കുകയും പേശികൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ ഈ ശൈലി ഫലപ്രദമാണ്.

പിന്നോട്ട്‌ നടക്കൽ: മുന്നോട്ട് നടന്നതിനെക്കാൾ ഇരട്ടിപണം കലോറി കത്തിക്കും

മുന്നോട്ടുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ കലോറി പിന്നോട്ട്‌ നടക്കുമ്പോഴാണ്‌ കുറയുകയെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നടത്ത രീതിയിൽ ബാലന്‍സ്‌ നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമം ഇടേണ്ടതായി വരുന്നു. വേഗത്തിലുള്ള നടത്തം 4.3 മെറ്റബോളിക്‌ ഇക്വിവലന്റുകള്‍ (എംഇടി) കത്തിക്കുമ്പോള്‍ പിന്നോട്ടുള്ള നടത്തം 6 എംഇടി കത്തിവടി കുത്തിയുള്ള നടത്തത്തെയാണ്‌ നോര്‍ഡിക്‌ നടത്തമെന്ന്‌ പറയുന്നത്‌.

കാലുകള്‍ക്ക്‌ പുറമേ ശരീരത്തിന്റെ മുകള്‍ ഭാഗത്തിനും വ്യായാമം നല്‍കാന്‍ ഇത്‌ വഴി സാധിക്കും. സാധാരണ നടത്തത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ കലോറി കത്തിക്കാന്‍ നോര്‍ഡിക്‌ നടത്തം സഹായിക്കും.

എൽഡിഎൽ കുറയും, എച്ച്‌ഡിഎൽ കൂടും: ശാസ്ത്രീയമായി തെളിയിച്ച നേട്ടങ്ങൾ

കഴുത്തിനും തോളുകള്‍ക്കുമുള്ള സമ്മർദം ലഘൂകരിച്ച്‌ ശരീരത്തിന്റെ പോസ്‌ചര്‍ മെച്ചപ്പെടുത്താനും നോര്‍ഡിക്‌ നടത്തം നല്ലതാണ്‌.

ശരീരത്തിലെ കൊഴുപ്പും എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുമെല്ലാം കുറയ്‌ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും നോര്‍ഡിക്‌ നടത്തം സഹായകമാണ്‌.ക്കുമെന്ന്‌ അമേരിക്കന്‍ കോളജ്‌ ഓഫ്‌ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ ചൂണ്ടിക്കാട്ടുന്നു

English Summary

Walking alone is not enough to reduce belly fat, but modified walking methods can speed up fat loss. Techniques like rucking, fast walking, walk–jog combinations, reverse walking, and Nordic walking activate more muscles and burn more calories.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

Related Articles

Popular Categories

spot_imgspot_img