സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ
ബെംഗളൂരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാലംഗ സംഘം.
കർണാടകയിൽ യാദ്ഗിരിയിൽ ആയിരുന്നു ക്രൂരകൊലപാതകം നടന്നത്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഷഹബാദ് മുനിസിപ്പൽ കൗൺസിൽ മുൻ ചെയർപേഴ്സണാണ് അഞ്ജലി കമ്പാനൂർ. രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പട്ടാപ്പകൽ അഞ്ജലിക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്.
യാദ്ഗിരി ജില്ലയിലെ ഗ്രീൻ സിറ്റിക്ക് സമീപത്ത് വെച്ച് അഞ്ജലി സഞ്ചരിച്ചിരുന്ന കാർ നാല് പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയും അഞ്ജലിയെ ആക്രമിക്കുകയുമായിരുന്നു.
മരകായുധങ്ങളുമായാണ് ഇവർ വന്നത്. തുടർന്ന് കാറിന്റെ ഗ്ലാസ് തകർത്ത് അഞ്ജലിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാറിന്റെ ഗ്ലാസ് തകർത്ത ശേഷം അഞ്ജലിയെ റോഡിലിറക്കി നിരവധി തവണ മാരകമായി പ്രഹരിച്ചുവെന്നാണ് റിപ്പോർട്ട്.
ഗുരുതരാവസ്ഥയിലായ അഞ്ജലിയെ ആദ്യം കലബുറ്ഗിയിലെ ആശുപത്രിയിലും പിന്നീട് ഹൈദരാബാദിലുമാണ് പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്ക് പിന്നാലെ ഇന്ന് പുലർച്ചെയാണ് അഞ്ജലി മരിച്ചത്.
അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കമ്പാനൂർ മൂന്ന് വർഷം മുൻപ് കൊല്ലപ്പെട്ടിരുന്നു. റെയിൽവേ സ്റ്റേഷനടുത്ത് നെഞ്ചിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഗിരീഷിന്റെ മരണത്തിന് പിന്നിലും ഇതേ സംഘം തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.
ഗിരീഷിന്റെ സഹോദരനും ഇവരുടെ ആക്രമണത്തിനിരയായിരുന്നു. ഇപ്പോൾ അഞ്ജലിയെയും അതേ സംഘമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ സൂത്രധാരരെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ഡ്രൈവര്‍ ഉടനെ കലബുര്‍ഗിയിലെ ആശുപത്രിയിൾ പ്രവേശിപ്പിക്കുകയും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് അഞ്ജലി മരിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അഞ്ജലിയുടെ മരണം സംഭവിച്ചത്. മൂന്ന് വർഷം മുൻപാണ് അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കമ്പാനൂർ കൊല്ലപ്പെട്ടത്.
അഞ്ജലിയെ ആക്രമിച്ച ഇതേ അക്രമി സംഘം തന്നെയായിരുന്നു ഇവരുടെ ഭർത്താവിനെയും ആക്രമിച്ചത്.
റെയിൽവേ സ്റ്റേഷന് സമീപം നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് അന്ന് ഗിരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഗി
രീഷിന്റെ സഹോദരനെയും ഇതേ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയായാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം അഞ്ജലിയെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു പിന്നിലുള്ള സൂത്രധാരനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
In Karnataka’s Yadgir district, Anjali Kambanoor — a Social Welfare Department officer and former chairperson of Shahabad Municipal Council — was brutally murdered on a public road.
karnataka-anjali-kambanoor-murder-yadgir
karnataka murder, anjali kambanoor, yadgir crime, shahabad municipal council, social welfare officer killed, girish kambanoor case, crime in karnataka, police investigation









