ഇക്കുറി നിതീഷ് രാജ് തന്നെ, 200 സീറ്റുകളിൽ മുന്നിൽ; ലീഡിൽ കേവല ഭൂരിപക്ഷം മറികടന്ന് എൻഡിഎ
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് വൻ മുന്നേറ്റം നൽകുന്ന ചിത്രമാണ്.
ഇന്ത്യാ സഖ്യം ഉയർത്തിപ്പിടിച്ച വോട്ടുചോരിക്കൽ ആരോപണങ്ങളും പ്രചരണങ്ങളും പ്രത്യേക സ്വാധീനം ചെലുത്തിയില്ല.
സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് വലിയ ഗുണമായി.
ആദ്യ സൂചനകളനുസരിച്ച് എൻഡിഎ 200 സീറ്റുകളിൽ മുന്നിലാണ്. ഇന്ത്യാ സഖ്യം 61 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൻഡിഎയിലെ ജെഡിയു 74 സീറ്റുകളിലും ബിജെപി 72 സീറ്റുകളിലും മുന്നേറുന്നു.
ഇന്ത്യാ സഖ്യത്തിന്റെ കരുത്തായി തുടരുന്നത് ആർജെഡിയാണ്. കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും തിരിച്ചടിയാണ്. എൻഡിഎയിലുളള ചിരാഗ് പാസ്വാനും പ്രത്യേക നേട്ടം നേടാനായിട്ടില്ല.
243 അംഗ നിയമസഭയിൽ ഭരണം നേടാൻ 122 സീറ്റുകൾ ആവശ്യമാണ്. 66.91% എന്ന റെക്കോർഡ് പോളിംഗ് നടന്ന തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നായിരുന്നു ഏകദേശം എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്.
എൻഡിഎക്ക് 130–167 സീറ്റുകളും ഇന്ത്യാ സഖ്യത്തിന് 70–108 സീറ്റുകളുമായിരുന്നു പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാകില്ലെന്നും സൂചനയുണ്ട്.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എൻഡിഎയുടെ ലീഡ് നൂറ് കടന്നിരുന്നു. പോസ്റ്റൽ വോട്ടുകളിൽ തന്നെ മുന്നേറ്റം നേടിയ എൻഡിഎ, ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ കൂടുതൽ വേഗത്തിൽ മുന്നേറി.
ഇന്ത്യാ സഖ്യം ചെറിയ പോരാട്ടം നടത്താൻ ശ്രമിച്ചെങ്കിലും എൻഡിഎയുടെ വേഗം അവരെ പിന്നിലാക്കി.ഇന്ത്യാ സഖ്യത്തിന്റെ കരുത്തായി തുടരുന്നത് ആർജെഡിയാണ്.
കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും തിരിച്ചടിയാണ്. എൻഡിഎയിലുളള ചിരാഗ് പാസ്വാനും പ്രത്യേക നേട്ടം നേടാനായിട്ടില്ല.
243 അംഗ നിയമസഭയിൽ ഭരണം നേടാൻ 122 സീറ്റുകൾ ആവശ്യമാണ്. 66.91% എന്ന റെക്കോർഡ് പോളിംഗ് നടന്ന തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നായിരുന്നു ഏകദേശം എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്.
എൻഡിഎക്ക് 130–167 സീറ്റുകളും ഇന്ത്യാ സഖ്യത്തിന് 70–108 സീറ്റുകളുമായിരുന്നു പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാകില്ലെന്നും സൂചനയുണ്ട്.
English Summary
Early trends from the Bihar Assembly election show the NDA taking a strong lead, with around 161 seats, while the INDIA bloc is ahead in about 61 seats. JD(U) and BJP are leading within the NDA, whereas the INDIA alliance is surviving mainly on the strength of the RJD. Congress and the INDIA bloc’s deputy CM candidate Mukesh Sahni suffered setbacks.
Exit polls had predicted a continuation of the NDA government under Nitish Kumar, and the current trends seem to confirm this. With 66.91% record polling and 122 seats needed for a majority in the 243-member Assembly, the NDA appears to be on course to return to power.
bihar-election-early-trends-nda-leads
Bihar-Election, NDA, INDIA-Bloc, Election-Results, Nitish-Kumar, RJD, BJP, JD(U), Political-News









