ലോകകപ്പിൽ കളിക്കാനാകാതെ താരങ്ങൾ; ആരാധകർക്ക് നിരാശപ്പെടേണ്ടി വരും

അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 13-ാമത് ഐസിസി ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ഇന്ന് ആരംഭം. ഉച്ചയ്ക്ക് രണ്ടു മണിക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡുമായി പോരാടും. കഴിഞ്ഞ വർഷത്തെ കണക്കു വീട്ടാനായി ന്യൂസിലൻഡ് ഇറങ്ങുമ്പോൾ കിരീടം നിലനിർത്താനുള്ള ആദ്യ ജയമാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം മികച്ച താരങ്ങളുടെ പരിക്ക് ഇരു ടീമുകളെയും ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഐപിഎല്ലിൽ പരിക്കേറ്റ ന്യൂസിലൻഡ് താരം കെയിൻ വില്ല്യംസനു ടീമിൽ തിരിച്ചെത്താനായില്ല. ഇത് ടീമിനെ സാരമായി തന്നെ ബാധിക്കും. വില്ല്യംസണിന്റെ അഭാവത്തിൽ ടോം ലാതം ആവും ടീമിനെ നയിക്കുക. എന്നാൽ, ന്യൂസീലൻഡ് നിരയിൽ ട്രെൻ്റ് ബോൾട്ടിൻ്റെയും ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സിൻ്റെയും തിരിച്ചു വരവ് ടീമുകളുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. തിരികെ വന്നതിനു ശേഷമുള്ള മത്സരങ്ങളിൽ ഇരുവരും തകർപ്പൻ പ്രകടനങ്ങളാണ് കാഴ്ച്ച വെച്ചത്. പരിക്കേറ്റ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് പൂർണ ഫിറ്റല്ലെങ്കിൽ പകരക്കാരനായി ഹാരി ബ്രൂക്ക് കളത്തിലിറങ്ങും. ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ ചേർന്നാവും ഓപ്പണിംഗിന് ഇറങ്ങുക. ജോ റൂട്ട്, ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി എന്നിവർക്കൊപ്പം സാം കറൻ വരെയാണ് ബാറ്റിംഗ് നിര. മാർക്ക് വുഡ്, ക്രിസ് വോക്സ് എന്നീ പേസർമാർക്കൊപ്പം ആദിൽ റഷീദ് സ്പെഷ്യലിസ്റ്റ് സ്പിന്നറായും തിളങ്ങും.

ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമിൽ അപകടകാരികളായ താരങ്ങൾ നിരവധിയാണ്. ബെന്‍ സ്റ്റോക്‌സ് കൂടി തിരിച്ചെത്തിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ കരുത്തരായെന്നു വേണം പറയാൻ. ആദില്‍ റഷീദിനെപ്പോലെ ഇന്ത്യന്‍ പിച്ചില്‍ വലിയ അപകടം സൃഷ്ടിക്കാന്‍ ശേഷിയുള്ള സ്പിന്നറും ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

പന്തെറിയുന്ന ടീമിന് പിച്ചിൽ നിന്ന് സഹായം ലഭിക്കുന്ന കളിയിടമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്തേക്കും. നവംബർ 19 നു കലാശ പോരാട്ടം നടക്കുന്നതും നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഇനിയുള്ള ദിവസങ്ങൾ ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക് കടക്കുകയാണ്. സ്വന്തം മണ്ണിൽ മൂന്നാം കിരീടം നേടാനായി ഇന്ത്യയും ഒരുങ്ങി കഴിഞ്ഞു.

Read Also: അമ്പെയ്ത് വീഴ്ത്തി ചരിത്രം കുറിച്ചു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 16-ാം സ്വർണം

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

Related Articles

Popular Categories

spot_imgspot_img