web analytics

ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐഎഎസുകാരൻ

ഇടുക്കിയിലെ ലയത്തിൽ നിന്ന് കളക്ടർ പദവിയിലേക്ക് :

ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐഎഎസുകാരൻ

ഇടുക്കി: “ഉയരം കൂടുംതോറും ചായയ്ക്ക് രുചിയേറും” എന്ന പരസ്യവാചകം പോലെ, ഹൈറേഞ്ചിലെ തേയിലത്തോട്ടത്തിലെ ചെറുകുടിലിൽ നിന്ന് തുടങ്ങിയ അർജ്ജുൻ പാണ്ഡ്യന്റെ ജീവിതയാത്ര ഉയരങ്ങളെയും മധുരങ്ങളെയും ചേർത്തതാണ്.

അവധി ദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നും, കുട്ടികൾക്ക് ട്യൂഷൻ എടുത്തും പഠനം തുടർന്ന അർജ്ജുൻ, ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐ.എ.എസ് ഓഫീസറായി മാറി. ഇന്ന് അദ്ദേഹം തൃശൂർ ജില്ലാ കളക്ടറാണ്.

ഏലപ്പാറ ബോണാമിയിലെ കർഷകനായ സി. പാണ്ഡ്യന്റെയും അങ്കണവാടി ടീച്ചറായ ഉഷയുടെയും മകനായാണ് അർജ്ജുന്റെ ജനനം.

ജീവിതസാഹചര്യങ്ങൾ അനുകൂലമല്ലായിരുന്നിട്ടും, ഉറച്ച നിശ്ചയദാർഢ്യത്താൽ ലക്ഷ്യത്തിലെത്താൻ അദ്ദേഹം സാധിച്ചു.

കൊല്ലം ടി.കെ.എം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടി ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ടാറ്റാ കൺസൾട്ടൻസി സർവീസിൽ ജോലി കിട്ടിയെങ്കിലും, മനസിൽ കയറിയത് സിവിൽ സർവീസ് സ്വപ്നമായിരുന്നു.

ജോലിക്കിടെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ചേർന്ന് തയാറെടുപ്പ് ആരംഭിച്ചു.

ആദ്യ ശ്രമത്തിൽ പ്രിലിമിനറി വിജയിച്ചെങ്കിലും മെയിനിൽ പരാജയം. പിന്നെയും വാശിയോടെ പരിശ്രമിച്ച് 2016-ൽ 248-ാം റാങ്ക് നേടി, 2017 ബാച്ചിൽ ഐ.എ.എസ് ഓഫീസറായി നിയമിതനായി.

അധ്യായനത്തിൽ മികവു കാട്ടിയതുപോലെ, മസൂറിയിലെ പരിശീലനകാലത്ത് കായിക രംഗത്തും തിളങ്ങി — സ്‌പോർട്സ് മീറ്റിൽ ഓവറോൾ ചാമ്പ്യനായി.

കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി സേവനം ആരംഭിച്ച അർജ്ജുൻ പാണ്ഡ്യൻ, ഒട്ടപ്പാലം, മാനന്തവാടി സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡെവലപ്‌മെന്റ് കമ്മീഷണർ, ശബരിമല അഡിഷണൽ മജിസ്‌ട്രേറ്റ്, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, ലേബർ കമ്മിഷണർ തുടങ്ങി നിരവധി നിലകളിൽ മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡോ. പി.ആർ. അനുയാണ് ഭാര്യ. അനുഷയാണ് സഹോദരി.

 പർവതാരോഹകൻ എന്ന നിലയിലും മികവ്
ഉയരങ്ങൾ കീഴടക്കാനുള്ള ആകാംക്ഷയുള്ള അർജ്ജുൻ മികച്ച പർവതാരോഹകനുമാണ്.

ആഫ്രിക്കയിലെ കിളിമഞ്ചാരോ, യൂറോപ്പിലെ മൗണ്ട് എൽബ്രസ്, ഹിമാലയത്തിലെ നൺ, ദ്രൗപദി കാ ദണ്ട തുടങ്ങിയ കൊടുമുടികൾ കീഴടക്കിയിട്ടുണ്ട്.

മസൂറിയിലെ പരിശീലനകാലത്താണ് പർവതാരോഹണത്തോടുള്ള താൽപര്യം രൂപപ്പെട്ടത്.

എവറസ്റ്റിൽ കയറി ദേശീയ പതാക നട്ടുയർത്തുകയെന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം.

 കഠിനാധ്വാനത്തിലൂടെ വിജയം
സിവിൽ സർവീസ് വിജയത്തിന് പിന്നിൽ ഉറച്ച അടിത്തറയാണെന്ന് അർജ്ജുൻ പറയുന്നു.

ധാരാളം മോക് ടെസ്റ്റുകൾ എഴുതി, വീഴ്ചകൾ തിരുത്തി, പഠനഗ്രൂപ്പുകളിൽ ചേർന്ന് ചർച്ചകൾ നടത്തി — അതാണ് വിജയത്തിന്റെ വഴികാട്ടി.

“പഠിക്കാൻ പ്രത്യേക സമയം ഇല്ലെങ്കിലും, ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

English Summary:

Arjun Pandyan, a native of the tea hills of Elappara in Idukki, rose from humble beginnings to become Thrissur District Collector — the first IAS officer from Kerala’s high ranges. Born to a farmer father and an Anganwadi teacher mother, Arjun worked part-time carrying tea sacks and tutoring children while studying. A TKM Engineering College graduate, he joined TCS before pursuing his civil service dream. After an initial setback, he secured the 248th rank in 2016 and joined the 2017 IAS batch.

A passionate mountaineer, Arjun has scaled Kilimanjaro, Mount Elbrus, Nun, and Draupadi ka Danda peaks. He hopes to conquer Mount Everest next. Known for his disciplined preparation, Arjun emphasizes the importance of mock tests, peer discussions, and perseverance as the key to success.

arjun-pandyan-ias-success-story

Arjun Pandyan, IAS Officer, Thrissur Collector, Kerala Civil Service, Success Story, Idukki, Mountaineering, Motivation, Civil Services, Inspiration

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പതിനാല് വര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ടു; മമ്മൂട്ടിയും ദുല്‍ഖറും ലോകയില്‍

മലയാളത്തിന്റെ സൂപ്പര്‍താരമായ മമ്മൂട്ടിയും പുതുതലമുറയുടെ പ്രിയതാരമായ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കാന്‍...

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ...

ബാനറും പോസ്റ്ററും മാത്രം പോരാ പോസ്റ്റണം; റീലും എഐയും ഒരുക്കി മുന്നണികളുടെ പുത്തൻ പ്രചാരണം

ബാനറും പോസ്റ്ററും മാത്രം പോരാ പോസ്റ്റണം; റീലും എഐയും ഒരുക്കി മുന്നണികളുടെ...

കേരളം വീണ്ടും ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനമായി; “ഈസ് ഓഫ് ഡൂയിങ് ബിസിനസ്” റാങ്കിങ്ങില്‍ തുടർച്ചയായി ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം വീണ്ടും ഒന്നാം...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ ഇടുക്കി: സംസ്ഥാനത്ത്...

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന ഡല്‍ഹി: ചെങ്കോട്ടയ്ക്ക്...

Related Articles

Popular Categories

spot_imgspot_img