1997ൽ പുറത്തിറങ്ങിയ ‘അനിയത്തിപ്രാവ്’എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമയിൽ തരംഗമായി മാറി ചാക്കോച്ചൻ. സൂപ്പർഹിറ്റായിരുന്നു ചിത്രം എന്നതിൽ തർക്കമില്ല . അത്രയേറെയാണ് സിനിമക്ക് ഇന്നും ലഭിക്കുന്ന സ്വീകരിത . അനിയത്തിപ്രാവിലൂടെ തുടങ്ങിയ ചാക്കോച്ചന്റെ അഭിനയ ജീവിതം ഇന്ന് ചാവേറിലെത്തി . ഇത് ചാക്കോച്ചൻ തന്നെയാണോയെന്ന് ട്രെയിലർ കണ്ടവർ ചോദിക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ചാവേർ ടീമിനാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അനിയത്തിപ്രാവ് സിനിമയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രം വീണ്ടും കാണാൻ കഴിയില്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത് .
ഇപ്പോൾ കാണുമ്പോൾ ക്രിഞ്ചടിക്കും . അത്രയ്ക്കും ബോറായാണ് ഞാൻ അത് ചെയ്തുവെച്ചിരിക്കുന്നത്. എന്റെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിയാം എന്നും താരം പറഞ്ഞു . ആ ഒരു പടത്തിന്റെ മെറിറ്റിലും, ക്ലൈമാക്‌സിൽ വിദ്യാമ്മയും ലളിത ചേച്ചിയും സ്‌കോർ ചെയ്തത് കൊണ്ടുമാണ് അത് അത്രയും നന്നായത്. ഒന്നുകൂടി ചെയ്യാൻ പറ്റിയാൽ ഉറപ്പായും ചെയ്യും. വീണ്ടും കാണാൻ ഇഷ്ടമുള്ള സിനിമകളിൽ ‘കസ്തൂരിമാൻ’, ‘അഞ്ചാം പാതിര’, ‘ന്നാ താൻ കേസ് കൊട്’ ഇതൊക്കെ ഉണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു . അഭിനയരംഗത്ത് നിന്നും മാറി നിന്ന സമയത്താണ് സിനിമയാണ് എന്റെ കരിയർ എന്ന് ചാക്കോച്ചൻ മനസിലാക്കിയതും തിരിച്ചുവന്നതും .
മിസായ പോയി നല്ല സിനിമകളോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ട് . ‘ക്ലാസ്‌മേറ്റ്‌സ് അല്ലെങ്കിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒക്കെ വിട്ടുപോയതിൽ കുറ്റബോധം തോന്നിയ കഥാപാത്രങ്ങളാണ്. ആൻഡ്രോയിഡിൽ സൗബിൻ ചെയ്ത കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്.ക്ലാസ്‌മേറ്റ്‌സ് വന്നപ്പോൾ രണ്ടുമൂന്ന് ഡേറ്റ് മാറിപ്പോയി. പിന്നെ കുറച്ച് സ്റ്റേജ് പ്രോഗ്രാമുകൾ വന്നു. അങ്ങനെയാണ് മിസായി പോയത്. ആൻഡ്രോയിഡിന്റെ കഥ ആദ്യം വന്ന് പറഞ്ഞപ്പോൾ എനിക്ക് മനസിലായില്ല. അതേ സംവിധായകന്റെ ന്നാ താൻ കേസ് കൊടിൽ അഭിനയിച്ചു. ലാലുവിന്റേതും അങ്ങനെ തന്നെയാണ്. എൽസമ്മയിലൂടെയാണ് വേറെ ഒരു ഇമേജ് എനിക്ക് ലഭിക്കുന്നത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മറ്റ് ഭാഷകളിലെ സിനിമകൾ ചെയ്യാത്തതിനുള്ള കാരണവും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ‘അത്തരത്തിലുള്ള ഓഫറുകൾ ഒഴിവാക്കിയിട്ടുണ്ട്. അതിന് പ്രധാനപ്പെട്ട കാരണം, മലയാളത്തിൽ അത്രയധികം എക്സൈറ്റിങ് ആയിട്ടുള്ള, സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നുണ്ട് എന്നുള്ളതാണ്.
Read Also : തലൈവർ തലസ്ഥാനത്ത്