പാക്കിസ്ഥാലെ പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് ഉൾപ്പെടെ കമ്പനികൾ
ഇസ്‌ലാമാബാദ്: സാമ്പത്തിക തകർച്ചയും , രാഷ്ട്രീയ അസ്ഥിരതയും, വിദേശ ബന്ധങ്ങളിലെ പ്രശ്നങ്ങളും മൂലം പാക്കിസ്ഥാൻ ഇപ്പോൾ ഏറ്റവും വലിയ നാണക്കേടുകളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്.
രാജ്യത്തിന്റെ അവസ്ഥ മനസിലാക്കി, വിദേശ കമ്പനികൾ ഒന്നൊന്നായി പാക്കിസ്ഥാൻ വിട്ടുപോകുന്ന സാഹചര്യമാണ് ഇപ്പോൾ. “എങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെടാമെന്ന” എന്ന ആശങ്കയിലാണ് മിക്ക കമ്പനികളും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മൈക്രോസോഫ്റ്റ്, ഷെൽ, ടോട്ടൽ എനർജീസ്, ടെലിനോർ, ഫൈസർ, പി & ജി എന്നിവ ഉൾപ്പെടെ ലോകപ്രശസ്ത കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ച് പാക്കിസ്ഥാനിൽ നിന്ന് പടിയിറങ്ങി. ഇവർ അടുത്ത കാലത്തൊന്നും തിരികെ വരില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
വർഷങ്ങളായി പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. ഐ.എം.എഫ്.യും ലോകബാങ്കും, കൂടാതെ സൗദി അറേബ്യ-ചൈന പോലുള്ള സുഹൃദ് രാഷ്ട്രങ്ങളും നൽകുന്ന കടങ്ങൾ ആശ്രയിച്ചാണ് രാജ്യത്തിന്റെ ദൈനംദിന പ്രവർത്തനം.
ഇതിനിടയിൽ ഇന്ത്യ വിജയകരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ ’ പാക്കിസ്ഥാനെ ശക്തമായി കുലുക്കി. തുടർന്ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഉണ്ടായ സൈനിക സംഘർഷവും പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കി.
രാജ്യത്തെ ബിസിനസ് അന്തരീക്ഷം ആകെപ്പാടെ മാറി. നിയമവ്യവസ്ഥയിലെ അവ്യക്തത, മോശം ബിസിനസ് സംസ്കാരം, വൈദ്യുതി-വെള്ള ക്ഷാമം, രാഷ്ട്രീയ കലാപം, അയൽരാജ്യങ്ങളുമായുള്ള സ്ഥിരം സംഘർഷങ്ങൾ എന്നിവയെല്ലാം വിദേശ നിക്ഷേപകർക്കുള്ള വിശ്വാസം പൂർണ്ണമായും ഇല്ലാതാക്കി.
പാക്കിസ്ഥാലെ പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് ഉൾപ്പെടെ കമ്പനികൾ
പാക്കിസ്ഥാൻ ഒരു അനാകർഷക വിപണി ആയി മാറിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ടെക്നോളജി, ഊർജം, ടെലികോം, ഫാർമ, എഫ്.എം.സി.ജി. തുടങ്ങി ഏകദേശം എല്ലാ പ്രധാന മേഖലകളിലും പ്രവർത്തിച്ചിരുന്ന കമ്പനികളാണ് ഇപ്പോൾ ഒഴിഞ്ഞുപോകുന്നത്.
മൈക്രോസോഫ്റ്റ് ജൂലൈയിൽ പ്രവർത്തനം നിർത്തി. ഷെൽ പാക്കിസ്ഥാൻ ബിസിനസ് സൗദിയിലെ വാഫി എനർജിക്ക് കൈമാറി.ടോട്ടൽ എനർജീസ് ബിസിനസ് സിംഗപ്പൂരിലെ ഗൺവോർ ഗ്രൂപ്പിന് വിറ്റൊഴിഞ്ഞു.
ടെലിനോർക്ക് നിയമാനുമതികൾ വൈകിയതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു. ഫൈസറും പി & ജിയും അടുത്തിടെ പിന്‍മാറി. ഇത് രാജ്യത്തിന് കൂടുതൽ സാമ്പത്തിക തകർച്ച മാത്രമാണ് നൽകിയത്.
വിദേശ നിക്ഷേപകർ മടങ്ങിപ്പോകുന്നതോടെ തൊഴിലാളികളും രാജ്യം വിടുകയാണ്..നികുതി വരുമാനം ഏകദേശം 27,600 കോടി പാക്കിസ്ഥാനി രൂപ ഇടിഞ്ഞു. അതിനാൽ പാക്കിസ്ഥാൻ സർക്കാർ നികുതിയിൽ വൻ ഇളവുകൾ ആലോചിക്കുന്നു:
നികുതിവരുമാനം ഇതോടെ കൂടി കുറയുമെങ്കിലും, “മറ്റുവഴിയില്ല” എന്ന നിലപാടിലാണ് സർക്കാർ. പാക്കിസ്ഥാൻ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം 78 ലക്ഷത്തിൽ നിന്ന് 59 ലക്ഷമായി ഇടിഞ്ഞുകഴിഞ്ഞു.









