web analytics

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി

തിരുവനന്തപുരം:കേരളത്തിന്റെ അഭിമാനമായ 2025ലെ കേരള പുരസ്‌കാരങ്ങൾ ‍പ്രഖ്യാപിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് പൊതുജന അംഗീകാരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ ബഹുമതികള്‍ ഈ വര്‍ഷവും പ്രതിഭകളെ കണ്ടെത്തിയിരിക്കുന്നു.

വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘകാല സംഭാവനകള്‍ പരിഗണിച്ച് ഡോ. എം. ആര്‍. രാഘവവാര്യര്‍ ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരത്തിന് അര്‍ഹനായി. കേരള ജ്യോതി പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ്.

കേരള പ്രഭ പുരസ്‌കാരം ഈ വര്‍ഷം രണ്ട് പ്രതിഭകള്‍ക്കാണ് നല്‍കുന്നത്.
കാര്‍ഷിക മേഖലയില്‍ നവീകരണവും കാര്‍ഷിക സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനും പി. ബി. അനീഷ്,

കലാരംഗത്ത് പ്രത്യേകിച്ച് ശാസ്ത്രീയ നൃത്തം, കലാ സംസ്കാര പരിപോഷണം തുടങ്ങിയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ക്കായി രാജശ്രീ വാര്യര്‍ എന്നിവര്‍ കേരള പ്രഭ ബഹുമതി നേടുന്നു.

വിദ്യാഭ്യാസം മുതൽ സ്റ്റാർട്ടപ്പുകൾ വരെ — ഏറ്റവും ശ്രദ്ധേയ സംഭാവനകൾ

വിവിധ മേഖലകളിലായി അഞ്ചുപേരാണ് കേരളശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. മാധ്യമ പ്രവര്‍ത്തന രംഗത്ത് ശശികുമാര്, വിദ്യാഭ്യാസ മേഖലയില്‍ ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്,

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പുതുമകള്‍ക്ക് എം. കെ. വിമല്‍ ഗോവിന്ദ്, വിവിധ മേഖലകളുടെ സാമൂഹിക വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചതിന് ജിലുമോള്‍ മാരിയറ്റ് തോമസ്, കായിക രംഗത്ത് നേട്ടങ്ങള്‍ക്ക് അഭിലാഷ് ടോമി എന്നിവര്‍ക്കാണ് കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്.

കേരളം @ 69 ഐക്യത്തിനും നവോത്ഥാനത്തിനും മാതൃകയാകുന്ന കേരളത്തിന്റെ യാത്ര

പത്മ ബഹുമതികളുടെ മാതൃകയിൽ സംസ്ഥാന ബഹുമതി

പത്മബഹുമതികളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ 2022-ലാണ് ആരംഭിച്ചത്.

സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തില്‍ കേരള ജ്യോതി – 1 പേര്‍, കേരള പ്രഭ – 2 പേര്‍, കേരളശ്രീ – 5 പേര്‍ എന്ന ക്രമത്തിലാണ് ബഹുമതികള്‍ നല്‍കുന്നത്.

2025 പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശം ഏപ്രിലിൽ തന്നെ ക്ഷണിച്ചു

2025ലെ പുരസ്‌കാരങ്ങള്‍ക്കായി പൊതുനാമനിര്‍ദ്ദേശം ക്ഷണിക്കുന്നതിനുള്ള വിജ്ഞാപനം ഈ വര്‍ഷം ഏപ്രില്‍ 8ന് പുറപ്പെടുവിച്ചിരുന്നു.

ജനങ്ങള്‍, സമൂഹ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ പെട്ടു പോയത് 41 പേർ

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ...

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത് ഇഡി

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത്...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ വിട്ടുമാറാത്ത തലവേദന മാറുമെന്ന...

Related Articles

Popular Categories

spot_imgspot_img