ലോക്സഭാ തിരഞ്ഞെടുപ്പ്: കെ സുധാകരനും കെ സി വേണുഗോപാലും മത്സരിച്ചേക്കില്ല

സംസ്ഥാനത്തെ കോൺഗ്രസ് സിറ്റിംഗ് എംപിമാരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒഴികെ മറ്റുള്ളവർ മത്സരിക്കേണ്ടി വരും. എന്നാൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് കെ സി വേണുഗോപാൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതിന് സാധ്യതയില്ല. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ സർവ്വേ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക. മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന സന്ദേശമാണ് സിറ്റിംഗ് എംപി മാർക്ക് ഹൈക്കമാന്റ് നൽകുന്നത്. എന്നാൽ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരന് ഇളവ് ലഭിക്കാനാണ് സാധ്യത.

കെ മുരളീധരൻ, ടി എൻ പ്രതാപൻ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവർ കേരള രാഷ്ട്രീയത്തിലേക്ക് തിരികെയെത്താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ സിറ്റിങ്ങ് എംപിമാർ എല്ലാവരും മത്സരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്. പ്രാഥമിക പ്രവർത്തനം തുടങ്ങാനാണ് എംപിമാർക്ക് നൽകിയ നിർദ്ദേശം. സുധാകരന് ഇളവ് ലഭിച്ചാൽ കണ്ണൂരിൽ ആര് പകരക്കാരനാകുമെന്ന് വ്യക്തമല്ല. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്ത്, എം ലിജു, കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കഴിഞ്ഞതവണ യുഡിഎഫ് പരാജയപ്പെട്ട ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. ദേശീയതലത്തിൽ സുപ്രധാന ചുമതല വഹിക്കുന്ന സാഹചര്യത്തിൽ കെ സി മത്സരിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഷാനിമോൾ ഉസ്മാൻ, എം ലിജു, എ എ ഷുക്കൂർ എന്നിവർക്കാണ് പ്രഥമ പരിഗണന.

Read Also :വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീം കോടതിയിൽ

spot_imgspot_img
spot_imgspot_img

Latest news

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

സംസ്ഥാന ബജറ്റ്; ഇലക്ട്രിക് വാഹന നികുതി ഉയർത്തും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

Related Articles

Popular Categories

spot_imgspot_img