ട്രെയിൻ യാത്രയ്ക്കിടെ ഇങ്ങനെ സംഭവച്ചാൽ അപായച്ചങ്ങല വലിക്കരുത്: മുന്നറിയിപ്പുമായി ആർപിഎഫ്
ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ കൈവിട്ട് പാളങ്ങളിലേക്ക് വീണാൽ അനാവശ്യമായി അപായച്ചങ്ങല (Alarm Chain) വലിച്ച് ട്രെയിൻ നിർത്തുന്നത് ശിക്ഷാർഹമായ കുറ്റകൃത്യം ആണെന്ന് റെയിൽവേ സംരക്ഷണ സേന (RPF) യാത്രക്കാരെ മുന്നറിയിപ്പ് നൽകി.
ഫോൺ, വീണു എന്ന കാരണത്തിന് മാത്രം ട്രെയിൻ നിർത്തുന്ന സംഭവം ഇപ്പോൾ വർധിച്ചതോടെ, യാത്രാ സുരക്ഷക്കും സമയക്രമത്തിനും ഗുരുതര തടസ്സങ്ങൾ ഉണ്ടാകുന്നതായും അധികൃതർ അറിയിച്ചു.
അനാവശ്യമായി അപായച്ചങ്ങല വലിക്കുകയാണെങ്കിൽ:
₹1,000 വരെ പിഴ അഥവാ 1 വർഷം വരെ തടവ് അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. ഇത് റെയിൽവേ നിയമം, Section 141 പ്രകാരമുള്ള നിയമലംഘനമാണ്.
എപ്പോഴൊക്കെ ചങ്ങല വലിക്കാം?
താഴെ പറയുന്ന സാഹചര്യങ്ങളിൽ ചങ്ങല വലിക്കുന്നതിൽ തെറ്റില്ല:
മൊബൈൽ ഫോൺ, സ്വർണാഭരണം, പണം മോഷണം ചെയ്യപ്പെട്ടാൽ
യാത്രക്കാരുടെ ജീവൻ അപകടത്തിൽ ആണെങ്കിൽ
തീവ്രമായ അടിയന്തര സഹായം ആവശ്യമുള്ള സാഹചര്യം
ഫോൺ പുറത്തേക്ക് വീണാൽ ചെയ്യേണ്ടത്
അപായച്ചങ്ങല വലിക്കുന്നത് ഒരിക്കലും ചെയ്യരുത്. ഫോൺ വീണ സ്ഥലം കൃത്യമായി ഓർക്കുക. ഉടൻ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുക,
ആവശ്യമായ വിശദാംശങ്ങൾ നൽകുക: ട്രെയിൻ നമ്പർ, കോച്ച്, സീറ്റ് നമ്പർ യാത്രക്കാരന്റെ തിരിച്ചറിയൽ രേഖ (ID) വിവരങ്ങൾ എന്നിവ നൽകണം.
പരാതി ലഭിച്ചാൽ ആർപിഎഫ് അല്ലെങ്കിൽ റെയിൽവേ പൊലീസ് പരിശോധന നടത്തി സാധനം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും.
അടിയന്തിര സഹായ നമ്പറുകൾ
റെയിൽവേ ഹെൽപ്‌ലൈൻ: 139 ആർപിഎഫ് ഹെൽപ്‌ലൈൻ: 182









