വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം
തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കൾ ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം.
23കാരനും 15കാരിയും ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരും ജ്യൂസിൽ വിഷം കലക്കി കുടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് കമിതാക്കൾ.
എന്തു കാരണത്താലാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്ന കാര്യം വ്യക്തമല്ല.
പോക്സോ കേസ് പ്രതി സബ്ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
തൊടുപുഴ: സബ്ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പീരുമേട് സബ്ജയിലിലാണ് സംഭവം.
കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറാണ് മരിച്ചത്. പീരുമേട് സബ്ജയിലിലെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോക്സോ കേസിൽ കട്ടപ്പന സെഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതിയാണ് മരിച്ച കുമാർ. ഇയാളുടെ കേസിന്റെ വിസ്താരം അവസാന ഘട്ടത്തിലാണ്.
കേസിൽ വിധി വരാനിരിക്കെയാണ് കുമാർ ജീവനൊടുക്കിയത്. 2024 ഡിസംബറിൽ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഭാര്യയുടെ പരാതിയിലാണ് കുമാറിനെ കുമളി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് ജയിൽ ജീവനക്കാർ പറയുന്നു. സഹതടവുകാരോട് പ്രേതങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും കുമാർ സംസാരിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്.
വസ്ത്രം കഴുകുന്നതിനായി ഡ്യൂട്ടി ഓഫീസറോട് അനുവാദം വാങ്ങി ശുചി മുറിയിലേക്ക് പോയ കുമാർ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുമാറിനെ തൂങ്ങി നിൽക്കുന്നതായി കണ്ടത്.
ജയിൽ ജീവനക്കാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൻ ജയിലിൽ എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കുമാറിന്റെ മൃതദേഹം വിശദമായ പരിശോധനകൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റും.
പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് ജില്ലയിലെ നെല്ലിപ്പതിയിലെ കുഴിവിള വീട്ടിൽ 16 കാരിയായ പ്ലസ് ടു വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം നാട്ടുകാരെ നടുക്കി.മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയെയാണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂൾ വിട്ടു വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവംഅഗളി ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് ടു പഠനം നടത്തിവരികയായിരുന്ന അരുന്ധതി, ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ടു വീട്ടിലെത്തുകയായിരുന്നു.
വീട്ടിലെത്തിയ ഉടൻ അവൾ ശുചിമുറിയിലേക്ക് പോയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകൂടാതെ വന്നില്ല.
കുടുംബാംഗങ്ങൾ ആശങ്കപ്പെട്ട് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Summary: A tragic incident was reported from Parassala, Thiruvananthapuram, where a young couple attempted suicide by consuming poison. Both are in critical condition and undergoing treatment at the hospital.









