അംഗനവാടി ടീച്ചർ കുട്ടിയുടെ മുഖത്തടിച്ചതായി പരാതി
തിരുവനന്തപുരം: അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. തിരുവനന്തപുരത്ത് മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം നടന്നത്.
അടിയേറ്റതിനെ തുടർന്ന് രാത്രി കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം കുട്ടി ഇവരോട് പറഞ്ഞത്. നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
ഇന്നലെയാണ് സംഭവം. അതേസമയം, ആശുപത്രി അധികൃതർ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അടിച്ചില്ലെന്ന വാദത്തിലാണ് അധ്യാപിക.
സംഭവത്തിൽ അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.
വീട്ടുമുറ്റത്ത് പുലി; രണ്ടു വയസുകാരന് തലനാരിഴ രക്ഷ
കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയിൽ നിന്നും രണ്ടുവയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുന്നതിനിടെ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി വന്നത്.
ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായ കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.സംഭവ സമയത്ത് അശോകന്‍ പണിക്കു പോയിരിക്കുകയായിരുന്നു.
ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതു കേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്.
ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ തന്നെ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. ഈ സമയം അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു.
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടെത്തി പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.
മുളിയാര്‍ പഞ്ചായത്തില്‍ 2 വര്‍ഷത്തോളമായി പുലിശല്യം ഉണ്ടെങ്കിലും ആദ്യമായാണു പട്ടാപ്പകല്‍ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്.
Summary: A complaint has been filed alleging that an Anganwadi teacher slapped a child on the face at an Anganwadi in Parambikkonam, Mottamoodu, Thiruvananthapuram.









