web analytics

ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജിന് പരിക്ക്

ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജിന് പരിക്ക്

തൊടുപുഴ: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ചാണ് ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

ജൂനിയർ എൻടിആറിന് പരിക്ക്

പരസ്യചിത്ര ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്കേറ്റു. താരത്തിന്റെ ടീം തന്നെയാണ് അപകടവിവരം അറിയിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു. ‘ഇന്ന് ഒരു പരസ്യചിത്രീകരണത്തിനിടെ എന്‍ടിആറിന് നിസ്സാരമായി പരിക്കേറ്റു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടുത്ത രണ്ടാഴ്ചത്തേക്ക് അദ്ദേഹം വിശ്രമത്തിലായിരിക്കും’.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’, പ്രസ്താവനയില്‍ വ്യക്തമാക്കി.

‘വാര്‍ 2’ ആണ് ജൂനിയര്‍ എന്‍ടിആറിന്റെ ഒടുവിലിറങ്ങിയ ചിത്രം. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനൊരുങ്ങുകയാണ് അദ്ദേഹം.

‘ഡ്രാഗണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറങ്ങും എന്നാണ് സൂചന. നെല്‍സണ്‍ ദിലീപ് കുമാറിന്റെ പേരിടാത്ത ഒരു ചിത്രത്തിലും ജൂനിയര്‍ എന്‍ടിആര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് നടൻ മോഹൻലാൽ അർഹനായി. 2023 ലെ പുരസ്‍കാരമാണ് താരം നേടിയത്.

സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതലാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നൽകി തുടങ്ങിയത്. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിച്ചത്.

Summary: Actor Joju George and others sustained injuries in an accident during a film shoot. The mishap occurred near Thalayar, close to Marayoor in Munnar, when the jeep they were traveling in overturned.

spot_imgspot_img
spot_imgspot_img

Latest news

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

Other news

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

Related Articles

Popular Categories

spot_imgspot_img