web analytics

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്ന സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് വിശദീകരണം.

പന്തളം കൊട്ടാരം നിര്‍വാഹക സംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ യുവതീ പ്രവേശന കാലയളവിലെ കേസുകള്‍ പിന്‍വലിക്കാത്തതിലും സുപ്രീംകോടതിയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമുണ്ടെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

വിശ്വാസം സംരക്ഷിച്ചുകൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ടു പോകണമെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ആണ് പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രി അന്തരിച്ചത്. തൃപ്പൂണിത്തുറ കോവിലകത്തെ മാളവികയാണ് മരിച്ചത്.

സെപ്റ്റംബര്‍ 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടിയും അന്തരിച്ചിരുന്നു. ഇവരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നതും കാരണമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി.

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന ചോദ്യമുയരുന്നു. ശിൽപങ്ങളുടെ നിർമാണച്ചെലവ് വഹിച്ച സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഈ വിഷയം വെളിപ്പെടുത്തിയത്.

2019-ൽ ചെമ്പ് പാളികൾക്ക് സ്വർണ്ണം പൂശിയ സമയത്ത്, ശിൽപങ്ങൾക്കായി ഏകദേശം മൂന്ന് പവൻ സ്വർണ്ണം ഉപയോഗിച്ച് ഒരു പീഠവും നിർമിച്ചു നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് സ്വർണപ്പൂശിയ പീഠം നിർമ്മിച്ചത്. കോവിഡ് സമയമായതിനാൽ ഒരു സംഘം ഭക്തർ വഴിയാണ് പീഠം ശബരിമല സന്നിധാനത്ത് എത്തിച്ചത്.

എന്നാൽ, പീഠം ശിൽപങ്ങളുമായി യോജിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പിന്നീട് സ്പോൺസറെ അറിയിക്കുകയായിരുന്നു.

ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന് സംബന്ധിച്ച് വലിയ ആശങ്കയും ചോദ്യങ്ങളും ഉയരുന്നു.

ശിൽപങ്ങളുടെ നിർമാണച്ചെലവ് വഹിച്ച സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

സ്പോൺസറുടെ വെളിപ്പെടുത്തൽ

2019-ൽ ശബരിമലയിൽ ചെമ്പ് പാളികൾക്ക് സ്വർണ്ണം പൂശിയ സമയത്ത് ദ്വാരപാലക ശിൽപങ്ങളും സ്ഥാപിക്കപ്പെട്ടു. അന്ന് ശിൽപങ്ങൾക്കായി ഏകദേശം മൂന്ന് പവൻ സ്വർണ്ണം ഉപയോഗിച്ച് പ്രത്യേകം ഒരു പീഠവും നിർമിച്ചു നൽകിയിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കുന്നു.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് സ്വർണപ്പൂശിയ പീഠം നിർമ്മിച്ചത്.

കോവിഡ് കാലമായതിനാൽ ഭക്തരുടെ ഒരു സംഘം വഴിയാണ് ആ പീഠം ശബരിമല സന്നിധാനത്തിലേക്ക് എത്തിച്ചത്. എന്നാൽ, പിന്നീട് ദേവസ്വം ബോർഡ് അധികൃതർ പീഠം ശിൽപങ്ങളുമായി യോജിക്കുന്നില്ലെന്ന് അറിയിക്കുകയും, അത് ഉപയോഗിക്കാതിരിക്കുകയുമായിരുന്നു.

Summary: Pandalam Palace representatives have announced they will not participate in the Global Ayyappa Convention. The decision comes as a mark of respect, following the demise of two family members, which has led to a period of ritual impurity.

spot_imgspot_img
spot_imgspot_img

Latest news

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

Other news

Related Articles

Popular Categories

spot_imgspot_img