ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കോഴിക്കോട് കൊയിലാണ്ടി ബസ്‌സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ലോട്ടറി സ്റ്റാളിലാണ് സംഭവം. 52 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്.
കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ ലോട്ടറി സ്റ്റാളിലെ ജീവനക്കാരൻ മുസ്തഫ പൊലീസിൽ പരാതി നൽകി.
സമാനമായി രണ്ടാഴ്ചമുൻപ് 22 ലോട്ടറികളും രണ്ടുദിവസം മുൻപും മൂന്ന് ടിക്കറ്റുകളും കളവുപോയതായി മുസ്തഫ പരാതിയിൽ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.
വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ട് എന്ന് സുരേഷ്‌ഗോപി പറഞ്ഞു.
ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയോധികന് സിപിഐഎം വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 2 വർഷമായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകൾ താൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോയെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഭവന നിർമ്മാണം സംസ്ഥാന വിഷയമാണ് ഒരാൾക്ക് മാത്രമായി തീരുമാനമെടുക്കാൻ ആവില്ല. താൻ സിസ്റ്റത്തിൽ നിന്ന് പ്രവർത്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രണ്ടുവർഷം മുൻപ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം ചോദിച്ചാണ് എംപിയുടെ അടുത്ത് വേലായുധൻ അപേക്ഷയുമായി സമീപിച്ചത്.
എന്നാൽ അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയ് ‘എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
Summary: A complaint has been filed regarding the theft of Onam bumper lottery tickets. The incident took place at a lottery stall functioning at the Koyilandy bus stand.