2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മുരിക്കുംപുഴ തൈങ്ങന്നുര്‍ക്കടവിലാണ് അപകടമുണ്ടായത്. കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെയാണു അപകടമുണ്ടായത്. മുരിക്കുപുഴയിലെ ചോളമണ്ഡലം ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കുളിക്കാന്‍ ഇറങ്ങിയ സമയത്ത് ഒഴുക്കില്‍പ്പെട്ടു കാണാതാവുകയായിരുന്നു.
തുടർന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണു ഇരുവരെയും കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
സലാലയിൽ മലയാളി യുവാവ് മരിച്ച നിലയിൽ
സലാല: സലാലയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനാണ് ( 31) മരിച്ചത്.
അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
ആറ് മാസം മുൻപാണ് വിവാഹിതനായത്. ഭാര്യ: റിസ്‌വാന തസ്‌നി. പിതാവ് കുഞ്ഞറമു, മാതാവ് ആയിശ.
കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി
തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഴൂര്‍ സ്വദേശിനി അനഘ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റര്‍ ബിബിടി വിദ്യാര്‍ഥിനിയാണ് അനഘ. അതിനിടെ അനഘയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അടുത്ത ദിവസം നടക്കാനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മാനസികവിഷമം മൂലം ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
മലയാളി ജവാൻ മരിച്ച നിലയിൽ
തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിലായിരുന്നു ബാലു.
എന്നാൽ മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
Summary: Two young men drowned in the currents at Pala. The tragic incident occurred at Thaingannurkadavu, Murikkumpuzha. The deceased have been identified as Jis Sabu from Kanjiramattam and Bibin Babu from Chemmalamattam.